സൗദി അബ്‌ഷിർ പ്ലേറ്റ്‌ഫോം നവീകരണത്തിൽ; വെള്ളിയാഴ്ച്ച പത്ത് മണിക്കൂർ സേവനങ്ങള്‍ തടസ്സപ്പെട്ടേക്കും

New Update
absher palat form

ജിദ്ദ:   സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ  അബ്‌ഷിർ  പ്ലാറ്റ്‌ഫോം വഴിയുള്ള  ചില സേവനങ്ങള്‍  വെള്ളിയാഴ്ച (നാളെ, ഡിസം. 5) ഭാഗികമായി  മുടങ്ങിയേക്കുമെന്ന്  അധികൃതര്‍  പൊതുജനങ്ങളെ അറിയിച്ചു.   വെളളിയാഴ്ച പുലർച്ചക്ക് മുമ്പ് 12  (വ്യാഴാഴ്ച അർദ്ധരാത്രി)  മുതല്‍  ഉച്ചക്ക് 12 വരെയുള്ള  പത്ത് മണിക്കൂർ  സമയത്താണ്  അപ്‌ഡേഷൻ  നടക്കുന്നതും  സേവനങ്ങൾ  തടസ്സപെടുന്നതും.  

Advertisment

ഫാമിലി വിസ പുതുക്കല്‍, റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് അടിക്കല്‍, ഇഖാമ പുതുക്കല്‍, പ്രൊഫഷന്‍ മാറ്റം, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം തുടങ്ങി  പ്രവാസികൾക്ക്  ആവശ്യമുള്ള  സുപ്രധാന  സേവനങ്ങള്‍ ഈ സമയത്ത്  ലഭിക്കില്ല.    ആയതിനാൽ,  സേവനങ്ങള്‍ ആവശ്യമുള്ളവര്‍  മുൻകൂട്ടി   തന്നെ അത്  തേടണമെന്നും   അബ്ഷിർ  പ്ലാറ്റ്ഫോം   അറിയിച്ചു.

ആഭ്യന്തരമന്ത്രാലയത്തിന്റെ  സേവനങ്ങള്‍ പ്രവാസികൾക്ക്  നല്‍കുന്ന  അബ്‌ഷിർ  പ്ലാറ്റ്‌ഫോം നവീകരണ പണികൾക്ക്  വിധേയമാക്കുന്നതിനാലാണ്  സേവനങ്ങൾ  മുടങ്ങുക.  ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് നവീകരണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും  അബ്‌ഷിർ   അറിയിച്ചു

Advertisment