New Update
/sathyam/media/media_files/2026/01/07/madina-2026-01-07-21-33-39.jpg)
റിയാദ്: സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപം മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മരണം അഞ്ചായി.
Advertisment
ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടികളില്‍ ഒരാള്‍ ആണ് ഇന്ന് മരിച്ചത്. അപകടത്തില്‍ മരിച്ച ജലീലിന്റെ മകള്‍ ഹാദിയ ഫാത്തിമ(9) ആണ് മരിച്ചത്.
മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്‌ന തോടേങ്ങല്‍ (40), മകന്‍ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് അപകടത്തില്‍ നേരത്തെ മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ജലീലിന്റെ മറ്റൊരു മകൾ ആയിഷ (15) ചികിത്സയിൽ തുടരുകയാണ്. ജലീലിന്റെ ഏറ്റവും ചെറിയ പെൺകുട്ടി നേരത്തെ ആശുപത്രി വിട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us