/sathyam/media/media_files/2025/12/24/f52c2743-edeb-42b2-9e0b-00d553cb2a87-2025-12-24-21-35-34.jpg)
ജിദ്ദ: സൗദി അറേബ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ബഹുമതിയായ കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ (അതിവിശിഷ്ട ഗ്രേഡിലുള്ള) പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന് സമ്മാനിച്ചു.
സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പുരസ്‌കാരം കൈമാറിയത്. റിയാദിലെ ആസ്ഥാനത്ത് വെച്ചായിരുന്നു ചടങ്ങ്. പാകിസ്ഥാന്‍ സൈനിക മേധാവിയായി നിയമിതനായതില്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും വിജയങ്ങള്‍ ആശംസിക്കുകയും ചെയ്തു.
സൗദിയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പാകിസ്ഥാൻ സൈനിക മേധാവിക്ക് ഈ ബഹുമതി സമ്മാനിക്കാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജകീയ ഉത്തരവ് ഇറക്കുകയായിരുന്നു.
സൗദി - പാക് സൗഹൃദം ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ഫീല്‍ഡ് മാര്‍ഷല്‍ മുനീര്‍ നടത്തിയ വിശിഷ്ട സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് മെഡല്‍ നല്‍കിയതെന്ന് സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് തുടർന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നിലനിൽക്കുന്ന ബന്ധത്തിന്റെ പ്രതിഫലനമാണ് തനിക്ക് കിട്ടിയ ബഹുമതിയെന്ന വിശേഷിപ്പിച്ച ഫീൽഡ് മാർഷൽ മുനീർ, അതിന് സൽമാൻ രാജാവിനും സൗദി നേതൃത്വത്തിനും നന്ദി പറയുകയും ചെയ്തു.
രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കുള്ള പാകിസ്ഥാന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ച് ഉറപ്പിച്ചു.
സന്ദർശന വേളയിൽ മുനീർ സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ രാജകുമാരനുമായി മേഖലാ സുരക്ഷ, പ്രതിരോധ, സൈനിക സഹകരണം, തന്ത്രപരമായ സഹകരണം, വികസിച്ചുകൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ വെല്ലുവിളികൾ എന്നിവയുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു.
സൗദി പക്ഷത്തുനിന്ന് പ്രതിരോധ ഉപമന്ത്രി അബ്ദുല്‍റഹ്‌മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അയ്യാഫ് രാജകുമാരന്‍, ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ഫയാദ് ബിന്‍ ഹമദ് അല്‍-റുവൈലി എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
പാകിസ്ഥാന്‍ പ്രതിനിധി സംഘത്തില്‍ അംബാസഡര്‍ അഹമ്മദ് ഫാറൂഖ്, മേജര്‍ ജനറല്‍ മുഹമ്മദ് ജവാദ് താരിഖ്, ബ്രിഗേഡിയര്‍ ജനറല്‍ മൊഹ്‌സിന്‍ ജാവേദ് തുടങ്ങിയ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us