/sathyam/media/media_files/2025/08/02/saudi-arabia-flag-2025-08-02-23-54-56.jpg)
റിയാദ്: മക്ക മേഖലയിൽ ഭാര്യയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധ ശിക്ഷ നടപ്പിലാക്കി.
പ്രതിയ്ക്ക് വധശിക്ഷ വിധിച്ച കീഴ്കോടതി വിധി സുപ്രീം കോടതി ശിക്ഷ ശരിവയ്ക്കുകയും ശരീഅ നിയമപ്രകാരം ശിക്ഷ നടപ്പാക്കാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ വധ ശിക്ഷ നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഥാമിർ ബിൻ ഹാമിത് അൽ ഹുലൈസി അൽ ഹാരിസി എന്നയാളാണ് ഭാര്യായെയും സഹായധരനെയും കൊലപ്പെടുത്തിയത്.
ഇയാളുടെ ഭാര്യ മറാം ബിൻത് അലി ബിൻ അലി അൽഹാരിസിയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
അതി ശേഷം ഭാര്യയുടെ സഹോദരനായ ഹമദിനെ വെടിവെച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ട ഇരുവരും സൗദി പൗരന്മാരാണ്.
സംഭവത്തിന് പിന്നാലെ പ്രതിയെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.
അന്വേഷണത്തിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വിചാരണക്കൊടുവിൽ പ്രതി കുറ്റകാരൻ ആണെന്ന് കോടതി കണ്ടെത്തി. ഇതോടെയാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us