സൗദി അറേബ്യ: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും അതീവ ശൈത്യവും തുടരുന്നു.
റിയാദിന് പുറമേ അല്‍ ഖാസിം പ്രൊഫയില്‍ പലഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ കനത്ത മഴയും അതീവ ശൈത്യ കാറ്റും തുടരുന്നു.
മദീന റോഡിലെ മിക്ക എല്ലാ ഗ്രാമപ്രദേശങ്ങളിലും കനത്ത മഴയും മഞ്ഞുവീഴ്ചയുമായിരുന്നു.
ആഫീഫ്, നാഫിയ, ബിജാദിയ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തു. തായിഫ് മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് ചുരം റോഡ് അടച്ചിട്ടു.
ഇനിയൊരു മുന്നറിയിപ്പ് വരുന്നത് വരെ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു എന്ന് തായിഫ് ചുരം ട്രാഫിക് അതോറിറ്റി അറിയിച്ചു.
16 വര്‍ഷങ്ങള്‍ക്ക് ശേഷം കാലാവസ്ഥ വ്യതിയാനത്തോടുകൂടി അതീവ ശൈത്യം ഉണ്ടായ വര്‍ഷവും കൂടിയാണ.്ഈ വര്‍ഷം ശൈത്യത്തോടെ കനത്ത മഴയും മഞ്ഞുവീഴ്ചയും ശൈത്യ കാറ്റും ഈ വര്‍ഷം മറ്റുവര്‍ഷത്തേക്കാളും കൂടുതലാണ്.
വരുംദിവസങ്ങളില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും ശൈത്യം സാധ്യതയുണ്ട് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.