/sathyam/media/media_files/2024/12/12/XQvocgSj017uUUcvOyP1.jpeg)
സൗദി അറേബ്യ: അതിവേഗം ബഹുദൂരം വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന ലോകരാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് സൗദി.
ലോകത്ത് ഒട്ടനവധി അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സൗദി അറേബ്യ ഇനി 2030 വിഷന്റെ ഭാഗമായി ഒട്ടനവധി പദ്ധതികളാണ് പ്രഖ്യാപിച്ചു.
പ്രഖ്യാപനത്തിനു ശേഷം ലോകരാജ്യങ്ങളില്‍ നിന്ന് നിരവധി കമ്പനികള്‍ ആണ് പുതിയ പദ്ധതികളുമായി സൗദിയിലെത്തിയിരിക്കുന്നത്.
ജിസിസി രാജ്യങ്ങളില്‍ നിന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രധാന കമ്പനികള്‍ എല്ലാം സൗദി തലസ്ഥാനമാക്കിക്കൊണ്ട് പദ്ധതിയില്‍ കൈകോര്‍ത്തുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിരിക്കുകയാണ്.
സൗദി അറേബ്യയുടെ പ്രൊജക്ടുകള്‍
സൗദി അറേബ്യയുടെ പ്രധാനപ്പെട്ട പദ്ധതികളില്‍ ലോകമുറ്റു നോക്കുന്ന നിയോണ്‍, റിയാദിന്റെ പ്രധാന പദ്ധതികള്‍ ആയ കീദിയ്യ്, കിംഗ്‌സല്‍മാന്‍ പാര്‍ക്ക്, ധരിയ പ്രൊജക്റ്റ്, അല്‍ ഉല പ്രോജക്ട്, റെയില്‍വേ പ്രോജക്ടുകള്‍, ഒട്ടനവധി പാര്‍ക്കുകള്‍, പുതിയ സിറ്റികള്‍, ലോകകപ്പിനോടനുബന്ധിച്ച് അനേകം സ്റ്റേഡിയങ്ങള്‍, ഒട്ടനവധി ഹോട്ടല്‍ സമുച്ചയങ്ങള്‍, സൗദിയുടെ വിവിധ ഏരിയകള്‍ ടൂറിസം ഉള്‍പ്പെടെ ഒട്ടനവധി വികസന പദ്ധതികളാണ് സൗദി അറേബ്യയില്‍ പുതിയ വിഷന്റെ ഭാഗമായി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
സൗദി അറേബ്യയുടെ മുഖച്ഛായ മാറുന്നു
/sathyam/media/media_files/2024/12/12/GlgJgJxrFLZQNsjxBF5r.jpeg)
സൗദി കിരീടവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നേരിട്ടുള്ള ഇടപെടലുകളാണ് സൗദി അറേബ്യയില്‍ പുതിയ വികസന പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
സൗദി അറേബ്യയില്‍ സിറ്റികളുടെ മുഖച്ഛായ മാറ്റുക പുതിയ മനോഹരമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാനായി യൂറോപ്പ്യന്‍ മാതൃകയില്‍ സൗദി അറേബ്യയുടെ സിറ്റികള്‍ മാറ്റുവാന്‍ ആയി പുതിയ ബില്‍ഡിങ്ങുകള്‍ക്ക് രൂപകല്പന ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
/sathyam/media/media_files/2024/12/12/XP4HHTaagEwL1Up72kbf.jpeg)
റിയാദിന്റെ സിറ്റികളുടെ പല ഭാഗങ്ങളും പുതിയ ബില്‍ഡിങ്ങുകളും മറ്റു ബില്‍ഡിങ്ങുകളുടെ മുഖച്ഛായ മാറ്റുകയും ചെയ്തു.
സൗദി അറേബ്യയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടനവധി വിദേശികളാണ് ദിവസവും എത്തുന്നത്.
ലോക നിലവാരത്തിലുള്ള നൂതന ടെക്‌നികള്‍ ഉപയോഗിച്ചിട്ടുള്ള ലേസര്‍ ലൈറ്റുകളാണ് റിയാദിനെ മനോഹരമാക്കുവാന്‍ സ്ഥാപിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us