സൗദിയില്‍ മരണപ്പെട്ട താനൂര്‍ സ്വദേശിയുടെ മൃതദേഹം സ്വബിയ്യയില്‍ ഖബറടക്കി

മലപ്പുറം, താനൂര്‍, പനങ്ങാട്ടൂര്‍ സ്വദേശി വെള്ളാലി അലി(46)യാണ് മരണപ്പെട്ടത്.   

New Update
ec88a196-e1d3-4448-831c-fdcd388104ce

ജിദ്ദ: ദക്ഷിണ സൗദിയിലെ  സ്വബിയ്യയില്‍  കഴിഞ്ഞ ദിവസം  ഹൃദയാഘാതത്തെ തുടര്‍ന്ന്  മരണപ്പെട്ട  മലയാളി യുവാവിന്റെ  മൃതദേഹം  പ്രവാസ ദേശത്ത് തന്നെ ഖബറടക്കി. മലപ്പുറം, താനൂര്‍, പനങ്ങാട്ടൂര്‍ സ്വദേശി വെള്ളാലി അലി(46)യാണ് മരണപ്പെട്ടത്.   

Advertisment

സ്വബിയ ഖാലിദിയ്യ മസ്ജിദില്‍ വച്ച്  നിര്‍വഹിച്ച ജനാസ നമസ്‌ക്കാര ശേഷം മസ്ജിദുല്‍ മസാഹ ഖബര്‍സ്ഥാനിലായിരുന്നു  ഖബറടക്കം.   ഉസ്താദ് മുസ്തഫ സഅദി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.  

നിയമനടപടികള്‍ക്കും മയ്യിത്ത് പരിപാലന മരണാനന്തര കര്‍മ്മങ്ങള്‍ക്കും  അലി വെള്ളയിലിന്റെ അളിയന്‍ ശിഹാബ്,  കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി, വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഗഫൂര്‍ വാവൂര്‍, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂര്‍ എന്നിവര്‍  നേതൃത്വം നല്‍കി.

സ്വബിയ കെഎംസിസി നേതാക്കളായ സാലിം നെച്ചിയില്‍, ബഷീര്‍ ഫറോക്ക്, ആരിഫ് ഒതുക്കുങ്ങല്‍, കരീം മുസ്ലിയാരങ്ങാടി, ഷാഫി മണ്ണാര്‍ക്കാട്, അബ്ദുള്‍ റസാഖ് തൃപ്പനച്ചി, ഈദാബിയില്‍ നിന്ന് മൂസക്കുട്ടി ഐബാന്‍, ജിസാന്‍ ഏരിയ നേതാക്കള്‍ ഗഫൂര്‍ വെട്ടത്തൂര്‍, നജീബ് പാണക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. 

തനിമ ജിസാന്‍ ഭാരവാഹി ഷാഹിന്‍ കൊടശേരി, ജിസാനിലെ വിവിധ സംഘടനാ നേതാക്കള്‍, ഐ.സി.എഫ്. പ്രതിനിധികള്‍ എന്നിവരടക്കം സ്വദേശികളും വിദേശികളുമുള്‍പ്പെടെ നിരവധിപേര്‍ മയ്യിത്ത് നിസ്‌കാരത്തിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തു. നിരവധി പേര്‍  ജനാസയില്‍ പങ്കെടുത്തു.

 

Advertisment