സൗദിയിൽ വാഹന അപകടത്തിൽ മലയാളികൾ അടക്കം15 പേർ മരിച്ചു: മരിച്ചവരിൽ ഒമ്പത് ഇന്ത്യക്കാർ, 11 പേർക്ക് ഗുരുതര പരുക്ക്

New Update
saudi accident

സൗദി അറേബ്യ:  ജീസാൻ ബൈശിന് സമീപം ജീസാനിലുണ്ടായ വാഹനം അപകടത്തിൽ മലയാളികൾ അടക്കം 15 വിദേശ തൊഴിലാളികളാണ് മരണപ്പെട്ടത് . ജീസൻ എക്കണോമിക് സിറ്റിയിലെ ആറാം കോ റിഫൈനറി റോഡിലേക്ക് പോകുന്ന സ്ഥലത്താണ് വാഹനം അപകടം ഉണ്ടായത്.

Advertisment

 തൊഴിലാളികൾ യാത്ര ചെയ്തിരുന്ന മിനി ബസ്സും ട്രെയിലർ കൂട്ടിയിടിച്ചാണ്  അപകടമുണ്ടായത്. സൗദിയുടെ തെക്കൻ പ്രവേശിയാണ് ജീസാൻ. രാവിലെ ഉണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിയായ കേരളപുരം വിഷ്ണുപ്രസാദ് പിള്ള 31 വയസ്സ്. ഉൾപ്പെടെ ഒമ്പത് ഇന്ത്യക്കാരാണ്.

 മൂന്ന് നേപ്പാളി സ്വദേശികളും മൂന്ന് ഗാന  സ്വദേശികളുമാണ്. എല്ലാവരും ജുബയിലെ ഒരു എ സി ഐ സി കമ്പനിയിലെ ജീവനക്കാരാണ്. ഗുരുതരമായി പരിക്കുപറ്റിയ 11 പേരെ ജിസാൻ അബഹ ഹോസ്പിറ്റലുകളിൽ എമർജൻസിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ മൃതദേഹം ബോയേഷ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. 

അറാം കോ   പ്രോജക്ടിലേക്ക് പോയ തൊഴിലാളികളാണ് 26 പേർ. ട്രെയിലറുമായി കൂട്ടിയിടിച്ച് പൂർണമായി മിനി ബസ് തകരുകയായിരുന്നു സിവിൽ ഡിഫൻസ് ഫയർഫോഴ്സ് ഉൾപ്പെടെയുള്ളവർ ഒന്നാണ് അപകടത്തിൽപ്പെട്ടവരെയും ബോഡിയും പുറത്തെടുത്തത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ കമ്പനിയും സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിക്കുന്നവരും എംബസിയും ഇടപെട്ട് ചെയ്യുന്നു 

Advertisment