/sathyam/media/media_files/2025/08/11/saudi-criket-club-2025-08-11-18-47-56.jpg)
സൗദി: 2025 AUG 08 ഗുറായ്ത് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില് നടന്ന സൗദി അറേബ്യൻ നോർത്തേൺ റീജിയൻ പ്രീമിയർ ക്രിക്കറ്റ് ലീഗിന് 2025 സീസൺ ആവേശകരമായ സമാപനം .
വിവിധ ഘട്ടങ്ങൾ ആയി നടത്തിയ ലീഗ് മത്സരങ്ങളിൽ വിവിധ ടീമുകൾ മത്സരിച്ചതിൽ ഖുറായത് നൈറ്റ് റൈഡേഴ്‌സ് വിജയികൾ ആയി . ഗുറായത് ക്രിക്കറ്റ് ക്ലബ്ബിനെ ആവേശകരമായ ഫൈനലിൽ പരാജയപ്പെടുത്തി ആണ് ഖുറായത് നൈറ്റ് റൈഡേഴ്‌സ് കപ്പു ഉയർത്തിയത് .
സിറ്റി ഫ്ലവർ ഖുറായത് , അനാബിയ ടെക്സ് ,ആയിഷ ടെക്സ് , സാലമ് ഡിപ്പാർത്മെന്റൽ സ്റ്റോഴ്സ് ഹംസ ഡിപ്പാർട്മെന്റൽ സ്റ്റോഴ്സ് .തൈബ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് .ഹൈൽ ഹോട്ടൽസ് QUARRAYAT തുടങ്ങിയവർ ആയിരുന്നു സ്പോൺസേർസ് .
ഗുറായത് ജനറൽ ഹോസ്പിറ്റൽ ഡോക്ടർ ശ്രി . മലികാർജ്ജുൻ ഈ ടൂർണമെന്റ് ലോക കാൻസർ രോഗികൾക്കു ഉള്ള സമർപ്പണം ആയി കണ്ടു അവരോടു ഉള്ള കൂട്ടായ്മ ആയി മാറുവാൻ ക്രിക്കറ്റ് ടീമുകളോട് ആവശ്യപ്പെട്ടു
,ഖുറായത് ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ മണികണ്ഠൻ , ഖുറായത് നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ശിഹാബ് കൊടുങ്ങലൂർ ,അഷറഫ് കെഎംസിസി എന്നിവർ സംസാരിച്ചു. സൗദി അറേബ്യൻ മിനിസ്ട്രി ഓഫ് ഇന്റീരിയർ മുൻ ചീഫ് ശ്രി, അഹമ്മദ് ഹമൂദ് അബു ഫൈസൽ മുഖ്യാതിഥി ആയിരുന്നു