റിയാദ്: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് റിയാദ് ഇന്ത്യന്‍ എംബസി അങ്കണത്തില്‍ പ്രവാസി ഗായകനായ വയനാട് സ്വദേശി കുഞ്ഞുമുഹമ്മദ് ഇന്ത്യന്‍ എംബസി അംബാസിഡര്‍ ഡോക്ടര്‍ അജാസ്ഖാന്റെ അനുമോദനത്തിന് അര്‍ഹനായി അനുമോദന പത്രം നല്‍കുകയും ചെയ്തു.
/sathyam/media/media_files/2025/02/02/vkmszgyyNcwGD0cVygRi.jpg)
ജിസിസി രാജ്യങ്ങളിലും ഇന്ത്യയിലുമായി ഒട്ടനവധി സ്റ്റേജുകളില്‍ പാടുകയും അംഗീകാരങ്ങള്‍ നേടിയെടുക്കുകയും ചെയ്ത കുഞ്ഞുമുഹമ്മദ് ഏഷ്യാനെറ്റ് മൈലാഞ്ചി, അമൃത ടിവി കസവ് തട്ടം എന്നീ റിയാലിറ്റി ഷോകളില്‍ക്കൂടി ജനഹൃദയങ്ങളില്‍ കയറിപ്പറ്റിയ പ്രവാസി ഗായകനാണ്.
രാജ്യങ്ങളിലെ മിക്ക എല്ലാ പ്രോഗ്രാമുകളിലും ഒട്ടനവധി സ്റ്റേജുകളില്‍ പാടി ജൈത്രയാത്ര തുടരുകയാണ് കുഞ്ഞുമുഹമ്മദ്. 2035 സ്റ്റേജുകളില്‍ ഇതുവരെ റെക്കോര്‍ഡ് ഇട്ട വ്യക്തിയാണ്. എല്ലാ ഭാഷകളിലും ഉള്ള ഗാനങ്ങള്‍ ആലപിക്കാനുള്ള കുഞ്ഞുമുഹമ്മദിന്റെ കഴിവ് ജനങ്ങളുടെ ഇടയില്‍ അംഗീകരിക്കപ്പെട്ടതാണ്.
/sathyam/media/media_files/2025/02/02/GqMh07IRFP0OMxmBdB5E.jpg)
നിരവധി ആല്‍ബങ്ങളിലും സംഗീത സംവിധാനം നല്‍കിയ സംഗീതസംവിധായകനും കൂടിയാണ്. ഷോക്ക് എന്ന സിനിമയുടെ ഗാനം സംഗീതം ചെയ്തത് കുഞ്ഞുമുഹമ്മദാണ്. ജനശ്രദ്ധ നേടി ഒട്ടനവധി അംഗീകാരങ്ങള്‍ ഗാനത്തിന് കിട്ടി. യു.എ.ഇയില്‍ 18 വര്‍ഷക്കാലം എമിറേറ്റ്‌സ് ബാങ്കില്‍ മാനേജ്‌മെന്റ് ജോലി ചെയ്ത ശേഷമാണ് 2021ല്‍ സൗദി അറേബ്യയില്‍ എത്തിയത്.
സൗദി അറേബ്യയിലെ റിയാദില്‍ ഒട്ടനവധി പ്രവാസി സംഘടനകളില്‍ വാര്‍ഷിക പരിപാടികളില്‍ നിറസാന്നിധ്യമാണ് കുഞ്ഞുമുഹമ്മദ്. മുഹമ്മദ് റാഫി സാഹിബ് ഫൗണ്ടേഷന്‍, ജനറല്‍ സെക്രട്ടറി, ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രോഗ്രാം കണ്‍വീനര്‍, മറ്റ് പല പ്രോഗ്രാമുകള്‍ക്കും കോഡിനേറ്റ് ചെയ്തു. പ്രോഗ്രാമുകള്‍ മികവുറ്റ രീതിയില്‍ ചെയ്ത വ്യക്തിത്വമാണ് കുഞ്ഞുമുഹമ്മദ്.
വെള്ളി, ശനി ദിവസങ്ങളില്‍ സൗദിയുടെ വിവിധ സംഘടനകളുടെ പ്രോഗ്രാമുകളില്‍ മലയാളം ഹിന്ദി തമിഴ് ബംഗാളി അറബിക് ഭാഷകളിലുള്ള ഗാനങ്ങളും പാടുവാനുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. മറ്റു സംസ്ഥാനങ്ങളിലുള്ള പ്രവാസി സംഘടനകളും പാകിസ്ഥാന്‍ ബംഗ്ലാദേശ് നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രോഗ്രാമുകളിലും കുഞ്ഞുമുഹമ്മദ് നിറസാന്നിധ്യമാണ്.
മുഹമ്മദ് റാഫി പേരിലുള്ള അംഗീകാരത്തിന് കുഞ്ഞുമുഹമ്മദ് അര്‍ഹനായിട്ടുണ്ട്. വയനാട് മാനന്തവാടി സ്വദേശിയും പിതാവ് മുന്‍ പ്രവാസിയായ ഏരിയാടാന്‍ അബ്ദുല്‍ കാദറിന്റെയും നബീസയുടെയും രണ്ടാമത്തെ മകനാണ് കുഞ്ഞുമുഹമ്മദ്. ഭാര്യ: നജ്മീന്‍ നിസ. മക്കള്‍: മുഹമ്മദ് സിനാന്‍, ഫിദ ഫാത്തിമ, മുഹമ്മദ് ഷഹാന്‍, മുഹമ്മദ് ഷാരിക്ക്.
റിയാദില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു. പ്രവാസ ജീവിതം പ്രവാസികളുടെ ഇടയില്‍ അവധി ദിവസങ്ങളില്‍ കലാകാരന്‍ ഗാനങ്ങള്‍ പാടുവാനും അവരോടൊപ്പം അല്‍പനേരം സമയം ചെലവഴിക്കുവാന്‍ കിട്ടുന്ന വലിയ അംഗീകാരമാണെന്നും കുഞ്ഞുമുഹമ്മദ് സത്യം ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ റാഫി പാങ്ങോടിനോട് പറഞ്ഞു.