/sathyam/media/media_files/k7bxBH9q5CHfZ8vMIAMv.jpg)
റിയാദ്. ജൂലൈ 27 മുതൽ കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. 269 തൊഴിലുകളിൽ സൗദി വൽക്കരണം നടത്തും, മെഡിക്കൽ ഫീൽഡ് ആയ ഫാർമസി, ദന്തചികിത്സ എന്നീ മേഖലകളിൽ 65 ശതമാനവും ഉയർത്തുന്നതിനാണ് തൊഴിൽ വകുപ്പിന്റെ തീരുമാനം.
കൂടാതെ അക്കൗണ്ടിങ്,, ടെക്നിക്കൽ എഞ്ചിനിയറിങ് തുടങ്ങി 269 മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുക. ഫാർമസി മേഖലകളിൽ 55 ശതമാനവും ആശുപത്രികളിൽ 65 ശതമാനവും സൗദിവത്കരണം നിർബന്ധമാക്കും. ആരോഗ്യ-വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി, ഭവനകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചായിരിക്കും തീരുമാനം നടപ്പാക്കുക.
സ്വദേശിവത്കരണം കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങളും നിയമലംഘകർക്കെതിരായ പിഴ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൗണ്ടിങ് പ്രൊഫഷനുകളിൽ അഞ്ചോ അതിലധികമോ പേരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിയമം ആദ്യഘട്ടത്തിൽ ബാധകമാകും
ആദ്യം 40 ശതമാനവും പിന്നീട് 70 ശതമാവുമായി ഇത് ഉയർത്തും. സെയിൽസ് മാനേജർ, സെയിൽസ് സ്‌പെഷ്യലിസ്റ്റ്, ഹോൾസെയിൽ മാനേജർ, ഇൻഫർമേഷൻ ടെക്‌നോളജി, ടെലികോം എക്യുപ്‌മെൻ്റ് സ്‌പെഷ്യലിസ്റ്റ്, സെയിൽസ് ഏജന്റ് തുടങ്ങിയ മേഖലകളിൽ നേരത്തേ തന്നെ സൗദി സ്വദേശവത്കരണം നടപ്പാക്കിയിരുന്നു.