/sathyam/media/media_files/2025/01/21/oDIGtVRATQzHvvLhTbEX.jpg)
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജനുവരി മാസം മുതല്‍ തുടക്കം കുറിച്ച് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സൗദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു.
റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിലെ നേതൃത്വത്തില്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പുതിയ മെമ്പര്‍മാര്‍ക്ക് മെമ്പര്‍ഷിപ്പ് ഔദ്യോഗികമായി നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്.
മെമ്പര്‍ഷിപ്പ് എടുക്കുന്ന എല്ലാ മെമ്പര്‍മാര്‍ക്കും ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സുരക്ഷാ പദ്ധതിയിലും ഇന്‍ഷുറന്‍സും നല്‍കുമെന്നും ജിസിസി കമ്മിറ്റി അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ജിഎംഎഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി.
ഫെബ്രുവരി അവസാനം വരെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉണ്ടാകുമെന്നും ജിസിസി പ്രസിഡന്റ് ബഷീര്‍ അമ്പലായി അറിയിച്ചു. സൗദി അറേബ്യയിലെ എല്ലാ യൂണിറ്റ് കമ്മിറ്റികളും പുതിയ മെമ്പര്‍മാരെ ചേര്‍ക്കാന്‍ വേണ്ടി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഫെബ്രുവരി അവസാനം വരെ ക്യാമ്പയിന്‍ നടക്കുമെന്നും സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര അറിയിച്ചു.