/sathyam/media/media_files/2025/01/26/Dt47ptmIrKJfxr9qpat3.jpg)
റിയാദ്: ജന്മഭൂമിയായ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്റര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ റിയാദില്‍ കുടുംബങ്ങളോട് ഒപ്പം റിപ്പബ്ലിക് ദേശീയദിന ഐക്യദാര്‍ഢ്യ ദിനമായി ആഘോഷിച്ചു.
ജന്മഭൂമിയായ ഇന്ത്യയുടെ ദേശീയ ഐക്യത്തെ, സൗഹൃദത്തെ രാജ്യം സ്‌നേഹത്തെ നെഞ്ചോട് ചേര്‍ത്തു പിടിക്കാന്‍ ലോകത്ത് എവിടെയായിരുന്നാലും അതാത് രാജ്യത്തിന്റെ നിയമവ്യവസ്ഥകള്‍ അനുസരിച്ച് ജീവിക്കുവാന്‍ ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്തമാണെന്ന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ റാഫി പാങ്ങോട് റിപ്പബ്ലി ദിനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
പുതുതലമുറ ലഹരി സാധനത്തിന് അടിമകളായി രാജ്യത്തിന്റെ ദേശീയ ബോധവും സമാധാനവും നഷ്ടപ്പെടുത്തുന്ന പ്രവണത നമ്മുടെ കുട്ടികളുടെ ഇടയില്‍ കണ്ടത് കൊണ്ട് നമ്മള്‍ ശക്തമായി ഇതിനെതിരെ പ്രവര്‍ത്തിക്കേണ്ട സമയത്തില്‍ കൂടിയാണ് മുന്നോട്ട പോകേണ്ടതെന്ന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ്‌സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍ പറഞ്ഞു.
റിപ്പബ്ലിക് ദിന സന്ദേശം അയാസ് റഹ്മാന്‍ പവിത്ര വായിച്ചു. സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍, ജിസിസി മീഡിയ കോര്‍ഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, റിയാദ് സെന്റര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ടോം ചാമക്കാലയില്‍, അഷ്‌റഫ് ചേലാമ്പ്ര, ഉണ്ണി കൊല്ലം, സജീര്‍ഖാന്‍, നവാസ് കണ്ണൂര്‍, നിഹാസ് പാനൂര്‍, നിഷാദ്, ഷാനവാസ്, റഷീദ് ചിലങ്ക, വഹാബ്, തങ്കച്ചന്‍ വര്‍ഗീസ്, മുന്ന, നസീര്‍ കുന്നില്‍, വഹാബ് ചിലങ്ക, സുഹറ, നൗഷാദ് സിറ്റി ഫ്‌ളവര്‍, സാജന്‍ പാണ്ഡ തുടങ്ങിയവര്‍ റിപ്പബ്ലിക് ദിനത്തിന് ഐക്യദാര്‍ഢ്യം നടത്തി. ദേശീയ ഗാനത്തോട് കൂടെ മധുര പലഹാരങ്ങള്‍ വിതരണം നടത്തി.