/sathyam/media/media_files/2024/10/17/fJXyh9fHCXI0nA4YvHbM.jpg)
അബഹയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള മുന്‍ ഐഡിയ സിംഗര്‍ ആര്‍ട്ടിസ്റ്റുകളും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രോഗ്രാം സംഘടിപ്പിച്ച ഇവന്റ് കമ്പനി കൃത്യമായ അനുമതി ഇല്ലാത്തതുകൊണ്ട് റിയാദില്‍ നിന്നെത്തിയ ഇവന്റ് കമ്പനി പ്രതിനിധിയെ അറസ്റ്റ് ചെയ്തു.
കൃത്യമായി അനുമതി രേഖകളുണ്ടെന്ന് രേഖകള്‍ അനുസരിച്ചാണ് പ്രോഗ്രാം നടത്തുന്നതെന്നും സംഘാടകര്‍ പ്രോഗ്രാം നടത്തുന്ന ഓഡിറ്റോറിയ മാനേജ്‌മെന്റിനെയും പങ്കെടുക്കാന്‍ വന്നവരെയും തെറ്റിദ്ധരിപ്പിച്ച് പ്രോഗ്രാം സംഘടിപ്പിക്കുകയായിരുന്നു.
പ്രോഗ്രാം സമയത്ത് പരിശോധനയ്‌ക്കെത്തിയ ഇന്റര്‍ടൈന്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധനയ്ക്ക് വന്നപ്പോള്‍ കൃത്യമായി രേഖകള്‍ ഇല്ലാതെ ഇരുന്നതുകൊണ്ട് ഇവന്റ് കോഡിനേറ്റ് ചെയ്ത കമ്പനി പ്രതിനിധിയെ അറസ്റ്റ് ചെയ്തു. ഇവന്റ് നടക്കുമ്പോള്‍ കൃത്യമായ അനുമതിയും രേഖയും വാങ്ങാതെ നടത്തുന്ന പ്രോഗ്രാമുകള്‍ വലിയ പിഴ നല്‍കേണ്ടിവരും ജയില്‍ ശിക്ഷ നേരിടേണ്ടി വരുമെന്നും ഇന്റര്‍ടൈമെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.