മക്ക: പ്രവാസി ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രെട്ടറി എം.എസ്. അലവിയ്ക്ക് മക്ക കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മക്ക കെ.എം.സി.സി. ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് അദ്ദേഹത്തെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.
കെ.എം.സി.സി. പ്രവാസി സമൂഹത്തിന് നല്‍കിയ മികച്ച സംഭാവനകളെ കുറിച്ച് നേതാക്കള്‍ സംസാരിച്ചു. എം.എസ്. അലവിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് സൗദി നാഷണല്‍ കെ.എം.സി.സി. പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ അഭിപ്രായപ്പെട്ടു.
മക്ക കെ.എം.സി.സി. ജനറല്‍ സെക്രെട്ടറി മുജീബ് പൂക്കോട്ടൂര്‍, ട്രെഷറര്‍ മുസ്തഫ മുഞ്ഞക്കുളം, ഓര്‍ഗനൈസിങ് സെക്രട്ടറി മുസ്തഫ മലയില്‍, എം.സി. നാസര്‍, സിദ്ധീഖ് കൂട്ടിലങ്ങാടി, സക്കീര്‍ കാഞ്ഞങ്ങാട്, ഷമീര്‍ കൊണ്ടോട്ടി, മന്‍സൂര്‍ മൂഴിക്കല്‍, കുഞ്ഞാണി ഹറം എന്നിവര്‍ നേതൃത്വം നല്‍കി.