അമേരിക്കന്‍ തിട്ടൂരത്തിനെതിരെ രാജ്യം പ്രതികരിക്കണം:  കേളി ന്യൂ സനയ്യ സമ്മേളനം

സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം ഗീവര്‍ഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്തു.  

New Update
5930b1e9-152e-4b63-81d2-d2ff6190e80c

റിയാദ്:  ഇറക്കുമതിത്തീരുവ 50 ശതമാനമാക്കി വര്‍ധിപ്പിച്ച അമേരിക്കയുടെ നടപടി ഇന്ത്യയുടെ കയറ്റുമതിക്ക് കനത്ത ആഘാതമേല്‍പ്പിക്കുമെന്ന് കേളി കലാ സാംസ്‌കാരിക വേദി ന്യൂ സനയ്യ ഏരിയാ സമ്മേളനം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കോളനി വല്‍ക്കരണ നയത്തിനെതിരെ രാജ്യത്തെ തൊഴിലാളികള്‍  ഒന്നടങ്കം പ്രതിഷേധിക്കേണ്ട സമയമാണിത്.  

Advertisment

പ്രത്യേകിച്ച് കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന  അമേരിക്കന്‍  ചുങ്കനയം, സംസ്ഥാനത്തുനിന്ന് കയറ്റുമതി ചെയ്യുന്ന കയര്‍ ഉല്‍പ്പന്നങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, വസ്ത്രം, കശുവണ്ടി, സുഗന്ധദ്രവ്യങ്ങള്‍, ഔഷധങ്ങള്‍ എന്നിവയെയെല്ലാം ബാധിക്കും. ഈ മേഖലകളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ തൊഴിലും കൂലിയും നഷ്ടപ്പെടും. 

ഇന്ത്യയുടെ താല്പര്യങ്ങള്‍ ഹനിക്കുന്ന അമേരിക്കയുടെ ക്രൂരമായ ഈ നടപടിക്കെതിരെ പ്രതികരിക്കാന്‍ നമ്മുടെ പ്രധാനമന്ത്രി  ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യക്ക് കുറഞ്ഞ വിലയില്‍ എണ്ണ നല്‍കാമെന്ന് റഷ്യയുടെ വാഗ്ദാനം സ്വീകരിക്കുരുതെന്നാണ് അമേരിക്കയുടെ തിട്ടൂരം, രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ പോലും ഇടപെടുന്ന ഇത്തരം നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കുറ്റകരമായ മൗനം വെടിയണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

കേളി കലാസാംസ്‌കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളത്തിന്റെ മുന്നോടിയായി നടന്ന ന്യൂ സനയ്യ ഏരിയയുടെ ഒമ്പതാമത് സമ്മേളനം വിഎസ് അച്യുതാനന്ദന്‍ നഗറില്‍ നടന്നു, ഏരിയ പ്രസിഡണ്ട് നിസാര്‍ മണ്ണഞ്ചേരി  താല്‍ക്കാലിക അധ്യക്ഷനായി ആരംഭിച്ച സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം ഗീവര്‍ഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്തു.  

ഏരിയ സെക്രട്ടറി ഷിബു തോമസ് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍  ബൈജു ബാലചന്ദ്രന്‍ വരവ് ചിലവ് കണക്കും, കേളി വൈസ് പ്രസിഡണ്ട് ഗഫൂര്‍ ആനമങ്ങാട് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഞ്ച് യൂണിറ്റുകളെ പ്രധിനിധീകരിച്ച് പത്ത് പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേളി സെക്രട്ടറി  സുരേഷ് കണ്ണപുരം, ഷിബു തോമസ്, ബൈജു ബാലചന്ദ്രന്‍, ഗീവര്‍ഗീസ് ഇടിച്ചാണ്ടി എന്നിവര്‍ മറുപടി പറഞ്ഞു.
 
നിസ്സാര്‍ മണ്ണഞ്ചേരി പ്രസിഡണ്ട്, ബേബി ചന്ദ്രകുമാര്‍, ഷമല്‍ രാജ് എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍, തോമസ് ജോയ് സെക്രട്ടറി, അബ്ദുല്‍ നാസര്‍, ജയപ്രകാശ് എന്നിവര്‍ ജോയിന്റ് സെക്രട്ടറി മാര്‍, താജുദ്ദീന്‍ ട്രഷര്‍, അബ്ദുല്‍ കലാം ജോയിന്റ് ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളായും, ഹരികുമാര്‍, ഷിബു തോമസ്, കരുണാകരന്‍ മണ്ണടി, സജീഷ്, സജി കാവനൂര്‍, ഷൈജു ചലോട്, രാജേഷ് ഓണകുന്ന്, സുവി പയസ്സ്, മധു ഗോപി, നിസാര്‍ പി.ഇ, വിജയരാഘവന്‍ എന്നിവര്‍ അംഗങ്ങളായും സമ്മേളനം പുതിയ പത്തൊന്‍പത് അംഗ നിര്‍വാഹക  സമിതിയെ തിരഞ്ഞെടുത്തു.

ഏരിയാ രക്ഷാധികാരി  സെക്രട്ടറി ബൈജു ബാലചന്ദ്രന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേന്ദ്ര കമ്മറ്റി അംഗവും ഏരിയ ചാര്‍ജുകാരനുമായ ഷാജി റസാഖ് കേന്ദ്ര സമ്മേളന പ്രതിനിധികളെയും പ്രഖ്യാപിച്ചു. പ്രവീണ്‍, ഗിരീഷ്, ഹരിപ്രസാദ്, ബിജു പി. ടി, രജീഷ് വി.കെ, ക്രിസോ തോമസ് എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

നിസ്സാര്‍ മണ്ണഞ്ചേരി, നാസര്‍ ഒളവട്ടൂര്‍,  കിങ്സ്റ്റണ്‍ എന്നിവര്‍ പ്രസീഡിയം, തോമസ് ജോയ്, ഷിബു തോമസ്, ബൈജു ബാലചന്ദ്രന്‍ എന്നിവര്‍ സ്റ്റിയറിങ് കമ്മറ്റി, ഷമല്‍ രാജ്, സന്തോഷ്, ഗിരീഷ്, അരുണ്‍ എന്നിവര്‍ രജിസ്‌ട്രേഷന്‍ കമ്മറ്റി, ഗിരീഷ്, അനൂപ്, കരുണാകരന്‍ കണ്ടൊന്താര്‍ എന്നിവര്‍ മിനിട്‌സ് കമ്മറ്റി, താജുദ്ദീന്‍, അബ്ദുല്‍ കലാം, കരുണാകരന്‍ എന്നിവര്‍ പ്രമേയ കമ്മറ്റി, ഷമല്‍, ബേബി ചന്ദ്രകുമാര്‍, വിജയരാഘവന്‍ എന്നിവര്‍ ക്രഡന്‍ഷ്യല്‍ കമ്മറ്റിയായും സമ്മേളനം നിയന്ത്രിച്ചു.

കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, കേളി പ്രസിഡണ്ട് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍, പ്രഭാകരന്‍ കണ്ടോന്താര്‍, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ രജീഷ് പിണറായി, ലിപിന്‍ പശുപതി, കിഷോര്‍ ഇ നിസാം, നസീര്‍ മുള്ളൂര്‍ക്കര, ബിജു തായംബത്ത് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. 

സമ്മേളന സംഘാടക സമിതി ആക്ടിംഗ് കണ്‍വീനര്‍ താജുദ്ദീന്‍ സ്വാഗതവും, പുതിയ സെക്രട്ടറി  തോമസ് ജോയ് നന്ദിയും പറഞ്ഞു.

 

Advertisment