/sathyam/media/media_files/2025/08/11/22f74e8c-6512-4eee-b25a-6160566e3f0a-2025-08-11-17-20-22.jpg)
പൊന്നാനി: സയ്യിദ് ഉനൈസ് മേല്‍മുറി രചിച്ച 'മുഹമ്മദ് നബി ഒരു അതുല്യ ജ്യോതിസ്സ്' എന്ന ഗ്രന്ഥത്തിന്റെ ഒന്നാം വാള്യം പുറത്തിറങ്ങി. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ പ്രകാശനം നിര്‍വഹിച്ചു.
ഇസ്ലാമിക് ഹിസ്റ്ററി-റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ചെയര്‍മാന്‍ കെഎം മുഹമ്മദ് ഖാസിം കോയ ഹാജി ആദ്യപ്രതി ഏറ്റുവാങ്ങി.
അപരവല്‍ക്കരണ ശ്രമങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍, പ്രവാചക ചരിത്ര പഠനം മനുഷ്യര്‍ക്കും മതങ്ങള്‍ക്കുമിടയില്‍ സാഹോദര്യത്തിന്റെ വീണ്ടെടുപ്പ് സാധ്യമാക്കുമെന്ന് എം കെ സക്കീര്‍ അഭിപ്രായപ്പെട്ടു. ലോകാനുഗ്രഹി മുഹമ്മദ് നബിയുടെ ജീവിതവും അധ്യാപനങ്ങളും പാരമ്പര്യവും വിശദീകരിക്കുന്ന ഗ്രന്ഥപരമ്പരയുടെ ആദ്യ വാള്യമാണിത്.
യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകന്ന് വികലമാക്കപ്പെടുന്ന നബി ചരിത്രത്തെ തനിമയോടെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രന്ഥകാരന്‍ ഈ പുസ്തകം രചിച്ചിരിക്കുന്നത്.
ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ്, അറബി, ഉറുദു പതിപ്പുകളും ഉടന്‍ പുറത്തിറങ്ങും.
പൊന്നാനി ചന്തപ്പടി പി ഡബ്ല്യൂ ഡി ഗസ്റ്റ് ഹൗസില്‍ അരങ്ങേറിയ പ്രകാശന ചടങ്ങില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി മുഖ്യാതിഥിയായി. കെ എം മുഹമ്മദ് ഖാസിം കോയ ഹാജി അധ്യക്ഷത വഹിച്ചു.
പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, മുന്‍ രാജ്യസഭാംഗം സി ഹരിദാസ്, പ്രൊഫ. എംഎം നാരായണന്‍, ടിവി അബ്ദുറഹിമാന്‍ കുട്ടി മാസ്റ്റര്‍, സയ്യിദ് അമീന്‍ തങ്ങള്‍, പൂക്കോയ തങ്ങള്‍ ബാ അലവി അലൈന്‍, അബ്ദുല്‍ വാഹിദ് മുസ്ലിയാര്‍ അത്തിപ്പറ്റ, സയ്യിദ് സീതി കോയ തങ്ങള്‍ ബുഖാരി, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിദ്ദീഖ് മൗലവി അയിലക്കാട് സ്വാഗതവും ഷാഹുല്‍ ഹമീദ് മുസ്ലിയാര്‍ നന്ദി പറഞ്ഞു.
അന്ത്യപ്രവാചകന്‍ ഭൂജാതനായിട്ട് ഒന്നര സഹസ്രാബ്ദം പിന്നിടുന്ന ഈ വര്‍ഷം അദ്ദേഹത്തിന്റെ സല്‍പന്ഥാവ് വരച്ചു കാട്ടുന്ന ഒരു കൃതിയുടെ പ്രകാശനം നിര്‍വഹിക്കാനായതില്‍ പിന്നണി പ്രവര്‍ത്തകര്‍ ചാരിതാര്‍ഥ്യം രേഖപ്പെടുത്തി. 1200 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ 800 രൂപയ്ക്ക് ലഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 9544034886.