സി.പി. അന്‍വറിന് ഒ.ഐ.സി.സി.  നജ്റാന്‍ കമ്മിറ്റി യാത്രയപ്പ് നല്‍കി

എം.കെ. ഷാക്കിര്‍ കോടശേരി അധ്യക്ഷത വഹിച്ചു

author-image
സൌദി ഡെസ്ക്
New Update
242424

നജ്റാന്‍: രണ്ട് പതിറ്റാണ്ട്  പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോകുന്ന സി.പി. അന്‍വറിന് ഒ.ഐ.സി.സി. നജ്‌റാന്‍ കമ്മിറ്റി യാത്രയപ്പ് നല്‍കി. എം.കെ. ഷാക്കിര്‍ കോടശേരി അധ്യക്ഷത വഹിച്ചു. 

Advertisment

ഒ.ഐ.സി.സി. നജ്‌റാന്‍ കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകന്‍ സി.പി.  അന്‍വറിന്റെ സൃഷ്ടകാല ജീവിതം  സന്തോഷകരമായി തീരട്ടെയെന്ന് എം.കെ. ഷാക്കിര്‍ കോടശേരി പറഞ്ഞു. സി.പി. അന്‍വറിന് ഒ.ഐ.സി.സി. നജ്റാന്‍ കമ്മറ്റിയുടെ സ്‌നേഹോപഹാരം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഫൈസല്‍ പൂക്കോട്ടുംപാടം, അനീഷ് ചന്ദ്രന്‍, ബിനില്‍, അദ്‌നാന്‍ പലേമാട്, ജോബി കണ്ണൂര്‍, രാഹുല്‍, ബാബു അണ്ണന്‍ ഷാനവാസ് തിരുവന്തപുരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി.എല്‍. അരുണ്‍ കുമാര്‍ സ്വാഗതവും ക്രിസ്റ്റിന്‍ രാജ് നന്ദിയും പറഞ്ഞു.

Advertisment