/sathyam/media/media_files/2024/10/19/4qgSf5cFCqbvgkbOTrfY.jpg)
റിയാദ്: സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുകയും ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള തായിഫിലെ ജീവകാരുണ്യ രംഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അജേഷിന് കുടുംബത്തിനും ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സ്‌നേഹാദരവ് നല്‍കി ആദരിച്ചു.
ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെയര്‍മാന്‍ റാഫി പാങ്ങോട്, റിയാദിലെ ജയില്‍ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അബുതുറക്കി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, ജിസിസി മീഡിയ കോര്‍ഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ഷാജി മഠത്തില്‍, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഡോക്ടര്‍ ജയചന്ദ്രന്‍, സനില്‍കുമാര്‍ സൗദി നാഷണല്‍ കമ്മിറ്റി ജോയിന്‍ സെക്രട്ടറി ടോം ചാമക്കാലയില്‍, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സുബൈര്‍ കുമ്മിള്‍, എഞ്ചിനീയര്‍ നൂറുദ്ദീന്‍, ഷാജി കാഞ്ഞിരപ്പള്ളി, ഡോക്ടര്‍ അഷ്‌റഫ് ചേരാമ്പ്ര, റഷീദ് ചിലങ്ക, ഹരികൃഷ്ണന്‍ കണ്ണൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.