ജിദ്ദ: ഉംറ നിര്‍വഹിക്കാനും ജയിലില്‍ കിടക്കുന്ന മകന് കാണാനും സൗദി ജയിലില്‍ കിടക്കുന്ന റഹീമിന്റെ മാതാവ് ഇന്ന് രാവിലെയുള്ള വിമാനത്തില്‍ സൗദി അറേബ്യയിലേക്ക് വിമാനം കയറി. 19 വര്‍ഷമായി ജയിലില്‍ കിടക്കുന്ന മകന് കാണുന്നതിനും പുണ്യഭൂമിയായ സൗദി അറേബ്യയില്‍ വന്ന് മക്കയും മദീനയും സന്ദര്‍ശിക്കുവാനും ഉംറ നിര്‍വഹിക്കുവാനും, വധശിക്ഷയില്‍ നിന്ന് മോചനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ജയില്‍ മോചനത്തിനു വേണ്ടി സഹായിച്ചു കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനും ഉംറ നിര്‍വഹിക്കുവാനും വേണ്ടിയാണ് സൗദി അറേബ്യയില്‍ എത്തുന്നത്.
ഉംറ നിര്‍വഹിക്കാന്‍ വേണ്ടി കുടുംബാംഗങ്ങള്‍ ചിലരും സാമൂഹ്യപ്രവര്‍ത്തകരുടെ ചിലരുടെ സഹായത്തോടു കൂടിയാണ് സൗദി അറേബ്യയുടെ എത്തുന്നത്. സൗദി ജയിലില്‍ പോയി മകനെ കാണുവാനും 19 വര്‍ഷത്തിനുശേഷം മകനോടൊപ്പം അല്‍പ്പം സ്‌നേഹം പങ്കുവയ്ക്കാനുമാണ് എത്തുന്നത്.
ഉമ്മയുടെ കണ്ണിന് മനുഷ്യസ്‌നേഹികളായ ഒട്ടനവധി മലയാളികള്‍ മനുഷ്യസ്‌നേഹികളും കൈകോര്‍ത്തപ്പോള്‍ വധശിക്ഷയില്‍ നിന്ന് മോചിതനാവുകയാണ്. ഇന്ത്യന്‍ എംബസി, മലയാളികള്‍ അടങ്ങുന്ന സാമൂഹ്യ സംഘടന പ്രവര്‍ത്തകര്‍ കൈകോര്‍ത്ത് പ്രവര്‍ത്തിച്ചപ്പോഴാണ് അബ്ദുറഹീമിന്റെ മോചനത്തിന് വഴിതെളിഞ്ഞത്.
വധശിക്ഷയില്‍ നിന്ന് ഭീമമായ ദിയ പണം കെട്ടിയാണ് വധശിക്ഷയില്‍ നിന്ന് മോചിപ്പിച്ചത്. സൗദി അറേബ്യയില്‍ ഇന്ന് എത്തുന്ന മാതാവിനെ ആദ്യകാലം തൊട്ട് റഹീമിന്റെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനെത്തും.