/sathyam/media/media_files/2024/10/17/b5lnrfFE48cHCa0y2VLw.jpg)
റിയാദിലെ സ്റ്റാര്‍ പ്രിന്റിംഗ് കമ്പനിയിലെ സെയില്‍സ് എക്‌സിക്യൂട്ടീവ് മുരളീധരന്‍ പിള്ള റിയാദില്‍ നിര്യാതനായി. ഹൃദയാഘാതം മൂലം മലസിലെ നാഷണല്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പന്ത്രണ്ടു വര്‍ഷമായി സ്റ്റാര്‍ പ്രിന്റിംഗ് കമ്പനിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു മാവേലിക്കര സ്വദേശിയായ മുരളീധരന്‍. രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ പ്രവാസിയാണ്. മംഗലാപുരത്ത് സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന്റെ ഭാര്യ ജയശ്രീ മലസിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപികയാണ്. നടപടിക്രമങ്ങള്‍ക്ക് വേണ്ടി ഭാര്യ നാട്ടിലേക്ക് തിരിച്ചു.
സാമൂഹിക പ്രവര്‍ത്തകരും സ്റ്റാര്‍ കമ്പനി ഉദ്യോഗസ്ഥരും ചേര്‍ന്ന് മൃതദേഹം മാങ്ങളൂരിലേക്ക് അയയ്ക്കാനുള്ള തയാറെടുപ്പിലാണ്. മക്കളായ അശ്വതിയും വിഷ്ണുവും നാട്ടിലെത്തിയിട്ടുണ്ട്. റിയാദിലെ സുഹൃത്തുക്കളും പ്രവാസി സംഘടന പ്രവര്‍ത്തകരും ദുഃഖം രേഖപ്പെടുത്തി.