ഒരുമയുടെ ഉദ്ഘാടനം വ്യാഴാഴ്ച ദമാമില്‍

പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ഷാജി മതിലകം ഉദ്ഘാടനം നിര്‍വഹിക്കും.

author-image
റാഫി പാങ്ങോട്
Updated On
New Update
24242

ദമാം: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന പ്രവാസികളെ ചേര്‍ത്തുപിടിച്ച് അവരുടെ ഉന്നമനത്തിനായി രൂപീകരിക്കുന്ന പ്രവാസി സംഘടന ഒരുമയുടെ ഉദ്ഘാടനം 
 ദമാം സഫ്രീം ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ റമീസ് സിഗ്നലിന്റെ അടുത്ത് വൈകുന്നേരം അഞ്ചിന് നടക്കും. 

Advertisment

പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍  നാസ് വക്കം മുഖ്യാതിഥിയായി എത്തുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ദമാമില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ഷാജി മതിലകം ഉദ്ഘാടനം നിര്‍വഹിക്കും. പ്രവാസ ലോകത്ത്  പ്രവാസി വിഷയങ്ങള്‍ പത്രമാധ്യമങ്ങളില്‍ക്കൂടി പുസ്തകങ്ങളില്‍ക്കൂടിയും പ്രവാസികളിലേക്ക് എത്തിക്കുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ, റിയാദിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ റാഫി പാങ്ങോട് തുടങ്ങിയവര്‍ പങ്കെടുക്കും. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംഘടനയുടെ പ്രതിനിധികളായെത്തും.

Advertisment