/sathyam/media/media_files/2024/10/19/FajdNiGjzh4ikHgJuHmy.jpg)
റിയാദ്: തിരുവനന്തപുരത്തേക്കുള്ള നേരിട്ട് വിമാന സര്‍വീസ് നടത്തണമെന്ന് വര്‍ഷങ്ങളോടുള്ള പ്രതിഷേധത്തിന് ഒടുവില്‍ ഒരു ദിവസത്തെ സര്‍വീസ് ഇട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്. ആഴ്ചയില്‍ നാലു സര്‍വീസ് നടത്തണമെന്നും മറ്റു എയര്‍ലൈന്‍സുകള്‍ ഫ്‌ലൈ നാസ്, സൗദി എയര്‍ലൈന്‍സ്, ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള എയര്‍ലൈന്‍സുകള്‍ സൗദിയുടെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്ന് നേരിട്ട് സര്‍വീസ് നടത്തിയാല്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആശ്രയിച്ച് യാത്ര ചെയ്യുന്ന സൗദി അറേബ്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വളരെ അനുഗ്രഹമായിരിക്കുമെന്നും ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മിറ്റി അറിയിച്ചു.
തമിഴ്‌നാടിന്റെ അതിര്‍ത്തി അതിര്‍ത്തി ജില്ലകളായ കന്യാകുമാരി നാഗര്‍കോവില്‍ ചെങ്കോട്ട തെങ്കാശി തുടങ്ങിയ പ്രദേശങ്ങളിലും ആലപ്പുഴ കൊല്ലം പത്തനംതിട്ട തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും യാത്ര എളുപ്പമായിരിക്കും ഫാമിലിയും കുട്ടികളും യാത്ര ചെയ്യാന്‍, സുഖമില്ലാതെ ബര്‍ത്ത് ബുക്ക് ചെയ്തു പോകുവാനും വീല്‍ചെയര്‍ യാത്രക്കാര്‍ക്കും നേരിട്ട് സര്‍വീസ് ഇല്ലാത്തതുകൊണ്ട് വളരെ ബുദ്ധിമുട്ടാണ്.
മരിച്ചവരുടെ ബോഡി കൊണ്ടുപോകാനും നിലവില്‍ മറ്റുള്ള എയര്‍ലൈന്‍സിലാണ് ലഗേജ് കയറ്റിയിറക്കി ബോഡി കൊണ്ടുപോകുന്നത് പ്രധാനമന്ത്രിക്കും വ്യോമന വകുപ്പ് മന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കേരളത്തിന്റെ മുഖ്യമന്ത്രിക്കും എം.പി. ശശി തരൂരിനും പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കും പല സംഘടനകളും പരാതികള്‍ അയച്ചു.
തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സര്‍വീസിനു വേണ്ടി നാസ എയര്‍ലൈന്‍സ്, സൗദി എയര്‍ലൈന്‍സ് ഗള്‍ഫ് മലയാളി പ്രതിനിധികള്‍ നേരിട്ട് സമീപിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ നാലു സര്‍വീസ് തുടങ്ങിയാല്‍ തല്‍ക്കാലികം ആശ്വാസമാകുമെന്നാണ് സംഘടനാ പ്രതിനിധികള്‍ പറയുന്നത്. ഒരു ദിവസത്തെ സര്‍വീസ് യാത്രക്കാരെ വളരെ ദുരിതത്തില്‍ ആക്കുകയാണ് എയര്‍ ഇന്ത്യയുടെ കൃത്യമായ സര്‍വീസ് ഇല്ലായ്മ യാത്രക്കാര്‍ക്കും കുടുംബങ്ങള്‍ക്കും വളരെ ബുദ്ധിമുട്ടാകുമെന്നും മറ്റുള്ള എയര്‍ലൈന്‍സുകളുടെ നേരിട്ട് സര്‍വീസ് തുടങ്ങിയാല്‍ മാത്രമേ നിലവിലെ ദുരിതത്തില്‍ നിന്നും മോചനം ലഭിക്കുമെന്നും ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രതിനിധികളായ അബ്ദുല്‍ അസീസ് പവിത്ര, ഷാജി മഠത്തില്‍, ഹരികൃഷ്ണന്‍ കണ്ണൂര്‍, ടോം ചാമക്കാലയില്‍, ഷാജഹാന്‍ പാണ്ട, നെബു ഹൈദര്‍, സുധീര്‍ വള്ളക്കടവ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു.