മടക്കയാത്ര മകനോടൊപ്പം; റഹീമിന്റെ മാതാവ്  സൗദിയില്‍ എത്തുന്നു

റഹീമിന്റെ മാതാവ് മകനെ നേരിട്ട് കാണുന്നത് 19 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്.

New Update
535

സൗദി: 19 വര്‍ഷമായി സൗദി ജയിലില്‍ കിടക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനം കാത്ത് മാതാവ്. സൗദി ബാലന്‍  മരണപ്പെട്ടതിനെ തുടര്‍ന്നാണ് റഹീം ജയിലിലായത്. റഹീമിന്റെ കൈകള്‍ കൊണ്ടാണ് കുട്ടി മരണപ്പെട്ടതെന്നാണ് പോലീസ് കണ്ടെത്തിയത്. 

Advertisment

തുടര്‍ന്ന് റഹീമിനെ വധശിക്ഷയ്ക്ക് വിധിച്ചു. ഇന്ത്യന്‍ എംബസിയും റഹീമിന്റെ കുടുംബത്തിന്റെ പ്രതിനിധിയും ചേര്‍ന്ന് നടത്തിയ നിരന്തര ചര്‍ച്ചയ്‌ക്കൊടുവില്‍ ദിയ പണം ഇരയുടെ കുടുംബത്തിന് നല്‍കിയാല്‍ സൗദി ശരീഅത്ത് നിയമപ്രകാരം വധശിക്ഷയില്‍ നിന്ന് മോചനം കിട്ടും. 

റഹീമിന്റെ മോചനത്തിന് വേണ്ടി കേരളത്തിലും സൗദി അറേബ്യയിലും റഹീം സഹായ വേദി രൂപീകരിക്കുകയും റഹീമിന്റെ മോചനത്തിന് വേണ്ടി സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും മനുഷ്യസ്‌നേഹികളും ഉള്‍പ്പെടെയുള്ളവര്‍ കോടിക്കണക്കിന് രൂപ കണ്ടെത്തുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പണം നല്‍കി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി. പണം കൊടുത്തിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും മോചനം സാധ്യമാകാത്തതിനെ തുടര്‍ന്ന് മകനെ കാണുന്നതിന് സൗദി അറേബ്യയില്‍ വരുവാന്‍ തയ്യാറെടുക്കുകയാണ് മാതാവ്.

ഒട്ടനവധി ആശങ്കള്‍ക്ക് ഒടുവില്‍ റഹീമിന്റെ മാതാവ് മകനെ നേരിട്ട് കാണുന്നത് 19 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്.

Advertisment