നൂതന സൗകര്യങ്ങളോടെ പൊന്നാനി നൂര്‍ ഡയബെറ്റിക് ആന്‍ഡ്  പോഡിയാട്രിക് സെന്റര്‍ വികസിപ്പിച്ചു

 പുതുതായി ആരംഭിച്ച  വിഭാഗങ്ങളില്‍  അത്യാധുനിക  എക്‌സ്‌റേ യൂണിറ്റ്, മൂന്ന് ഒ.പി. വിഭാഗങ്ങള്‍, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ഓര്‍ത്തോ പ്രൊസീജ്യര്‍ യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്നു.

New Update
0a072b78-6988-49af-b9c6-0651e352ce4a

പൊന്നാനി: വിവിധ തരത്തിലുള്ള  അത്യാധുനിക സൗകര്യങ്ങള്‍ കൂടി പുതുതായി ഉള്‍പ്പെടുത്തി പൊന്നാനിയിലെ നൂര്‍ ആശുപത്രി പ്രവര്‍ത്തനം വികസിപ്പിച്ചു.  അക്ബര്‍ ഗ്രൂപ്പിന് കീഴില്‍ പൊന്നാനി കുണ്ടുകടവ് ജങ്ഷന് സമീപം എടപ്പാള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന   ആശുപത്രിയുടെ  വികസനം പൊന്നാനി മഖദൂം എം.പി. മുത്തുക്കോയ തങ്ങള്‍ നാട മുറിച്ച്  നിര്‍വഹിച്ചു.

Advertisment

വികസനത്തിന്റെ ഭാഗമായി  പുതുതായി ആരംഭിച്ച  വിഭാഗങ്ങളില്‍  അത്യാധുനിക  എക്‌സ്‌റേ യൂണിറ്റ്, മൂന്ന് ഒ.പി. വിഭാഗങ്ങള്‍, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ഓര്‍ത്തോ പ്രൊസീജ്യര്‍ യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്നു. ഇവയുടെ പ്രവര്‍ത്തനോദ്ഘാടനം  പൊന്നാനി തഹസില്‍ദാര്‍ ടി. സുചിത്ത്, മാനേജ്മെന്റ് പ്രതിനിധി കര്‍മ ബഷീര്‍,  പൊതുപ്രവര്‍ത്തകന്‍ പി.വി. അയ്യൂബ്,  ഡോ. ഹസീന, ഡോ. മെഡാ  ഡേവിഡ്, ഡോ. ഹിബ എന്നിവര്‍  നിര്‍വഹിച്ചു.

ഡോ. കെ.വി. അബ്ദുല്‍ നാസര്‍ സാരഥ്യം വഹിക്കുന്ന അക്ബര്‍ ഗ്രൂപ്പ്  മൂന്ന്  വര്‍ഷം  മുമ്പാണ്  ആരോഗ്യ രംഗത്തേക്ക്  തിരിഞ്ഞത്.    രാജ്യാന്തര നിലവാരത്തോട് കൂടിയുള്ള  പൊന്നാനിയിലെ ആദ്യത്തെ  ആരോഗ്യ കേന്ദ്രമായി  ബെന്‍സി പോളിക്ലിനിക്  പ്രവര്‍ത്തനം ആരംഭിച്ചതോടെയായിരുന്നു അത്.  

തുടര്‍ന്ന്, ആയുര്‍വേദം-ഹോമിയോ- ഹിജാമഃ തുടങ്ങിയ ചികിത്സാ രീതികള്‍ കൂടി ഉള്‍പ്പെടുത്തി ബെന്‍സി ഹെല്‍ത്ത് കെയര്‍, ആരോഗ്യ രംഗത്തെ തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തുന്ന അക്ബര്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ്  എന്നിവ  കൂടി അക്ബര്‍ ഗ്രൂപ്പ് പൊന്നാനിക്ക് സമ്മാനിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച നൂര്‍ ഡയബെറ്റിക് ആന്‍ഡ്  പോഡിയാട്രിക് സെന്റര്‍  പൊന്നാനി മേഖലയിലെ അതുല്യ ചികിത്സാ കേന്ദ്രമാണ്.  പ്രമേഹ ചികിത്സയ്ക്ക്  ഏര്‍പ്പെടുത്തിയിട്ടുള്ള  പ്രത്യേകവും നൂതനവുമായ  സൗകര്യങ്ങളാണ് നൂര്‍ ആശുപത്രിയുടെ  സവിശേഷത.    

പ്രമേഹക്കാരുടെ  പേടിസ്വപ്നമായ സൈലന്റ് അറ്റാക്ക്. ഇതിന് കാരണമായ ഓട്ടോണമിക്  ന്യൂറോപ്പതി കണ്ടുപിടിക്കാനുള്ള ഇഅചട 504, പ്രമേഹ ബാധിതര്‍ക്ക് കാല്‍ മുറിച്ചു കളയാതെ തന്നെ സമ്പൂര്‍ണ പാദ സംരക്ഷണം തുടങ്ങിയവ  നൂര്‍ ആശുപത്രിയിലെ  പ്രമേഹ പരിചരണത്തെ  വ്യത്യസ്തമാക്കുന്നവയാണ്.

പുറമെ, ജനറല്‍ മെഡിസിന്‍, പള്‍മനോളജി, ഇ.എന്‍.ടി, ഓര്‍ത്തോ, നെഫ്രോളജി, യൂറോളജി, ഡര്‍മറ്റോളജി, കാര്‍ഡിയോളജി,  എന്‍ഡോക്രൈനോളജി, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, ഗ്യാസോഎന്ററോളജി,  ഡയറ്റ് ആന്‍ഡ് ന്യുട്രിഷ്യന്‍ എന്നിവയും  നൂര്‍ ആശുപത്രി  ഓഫര്‍ ചെയ്യുന്നു. ഡയാലിസിസ്, എം.ആര്‍.ഐ-സി.ടി. സ്‌കാനിങ് മുതലായവ ഉള്‍പ്പെടുത്തി തുടര്‍ന്നും വികസനക്കുതിപ്പില്‍ തന്നെയാണ് നൂര്‍ ആശുപത്രി എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Advertisment