പുഷ്പന്റെ ത്യാഗോജ്വല ജീവിതം അനീതിക്കെതിരേ  പോരാടുന്നവര്‍ക്ക് പ്രചോദനം: കേളി

ബത്തയിലെ ലൂഹാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.

author-image
സൌദി ഡെസ്ക്
New Update
646

റിയാദ്:  ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ നിര്യാണത്തില്‍ കേളി രക്ഷാധികാരി സമിതി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്തയിലെ ലൂഹാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.രക്ഷാധികാരി കമ്മറ്റി അംഗം സെബിന്‍ ഇഖ്ബാല്‍ അനോശോചനക്കുറിപ്പ് അവതരിപ്പിച്ചു.

Advertisment

അനീതിക്കെതിരെ ശബ്ദിച്ചതിന് 24-ാം വയസില്‍ ഭരണകൂടം തല്ലിക്കെടുത്തിയ ധീര വിപ്ലവകാരിയുടെ 30 വര്‍ഷത്തെ ത്യാഗോജ്വല ജീവിതവും, കൊടിയ വേദനയിലും ഒരിറ്റ് കണ്ണുനീര്‍ പൊഴിക്കാതെ പുഞ്ചിരിയോടെ മാത്രം സഹപ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു നല്‍കിയ ആ സഹന ശക്തിയും പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറും പുതുതലമുറയ്‌ക്കെന്നും പ്രചോദനമാണെന്ന് അധ്യക്ഷന്‍ കെ.പി.എം. സാദിഖ് പറഞ്ഞു.

രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ സീബാ കൂവോട്, സുരേഷ് കണ്ണപുരം, ഗീവര്‍ഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രന്‍ കൂട്ടായ്, ചന്ദ്രന്‍ തെരുവത്ത്, ജോസഫ് ഷാജി, ഫിറോസ് തയ്യില്‍, ഷമീര്‍ കുന്നുമ്മല്‍ ഏരിയാ രക്ഷാധികാരി സെക്രട്ടറിമാരായ സെന്‍ ആന്റണി, സുനില്‍ കുമാര്‍, മധു ബാലുശേരി, ജവാദ് പരിയാട്ട്, സതീഷ് കുമാര്‍ വളവില്‍, അനിരുദ്ധന്‍ കീച്ചേരി, ബൈജു ബാലചന്ദ്രന്‍, സെക്രട്ടറിയേറ്റ് അംഗം ഗഫൂര്‍ ആനമാങ്ങാട്, കേന്ദ്ര കമ്മറ്റി അംഗങ്ങളായ നൗഫല്‍ സിദ്ദീഖ്, റഫീഖ് ചാലിയം, ജാഫര്‍ ഖാന്‍, രാമകൃഷ്ണന്‍, സബ്കമ്മറ്റി കണ്‍വീനര്‍മാരായ ഷാജി റസാഖ് (സാസ്‌കാരികം), നസീര്‍ മുള്ളൂര്‍ക്കര (ജീവകാരുണ്യം), ബിജു തായമ്പത്ത് (സൈബര്‍ വിങ്), ഹസന്‍ പുന്നയൂര്‍ (സ്‌പോര്‍ട്‌സ്), ശ്രീകുമാര്‍ വാസു( ചെയര്‍മാന്‍- മാധ്യമം), കുടുംബവേദി ട്രഷറര്‍ ശ്രീഷ സുകേഷ്, ചില്ല സഹ കോഡിനേറ്റര്‍ നാസര്‍ കാരക്കുന്ന്, അല്‍ഖര്‍ജ് ഏരിയ പ്രസിഡന്റ് ഷെബി അബ്ദുള്‍ സലാം, സുനില്‍ ഉദിനൂക്കാരന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി പ്രസംഗിച്ചു.

Advertisment