SAUഖുലൈസ് (സൗദി അറേബ്യ): 2025 നീറ്റ് പരീക്ഷയില്‍ റാങ്ക് ജേതാവായി ഉന്നത വിജയം നേടിയ മുഹമ്മദ് റിന്‍ഷിനെ ഖുലൈസ് കെഎംസിസി എക്‌സലന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.
ഖുലൈസ് കെഎംസിസി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് കരീം മൗലവി ഒളവട്ടൂര് മൊമന്റോ മുഹമ്മദ് റിന്‍ഷിഫിന് കൈമാറി. ഫിറോസ് മക്കരപ്പറമ്പിന്റെ മകനാണ് മുഹമ്മദ് റിന്‍ഷിഫ്.
റഷീദ് എറണാകുളം, ഷാഫി മലപ്പുറം, റാഷിഖ് മഞ്ചേരി, അക്ബര്‍ ആട്ടീരി, കലാം പറളി, ഷുക്കൂര്‍ ഫറോഖ്, അഷ്‌റഫ് പെരുവള്ളൂര്, അസീസ് കൂട്ടിലങ്ങാടി, ഫിറോസ് മക്കരപറമ്പ്, അഫ്‌സല്‍ മുസ്ല്യാര്‍, ഹംസ തൃപ്പനച്ചി, ആരിഫ് പഴയകത്ത് എന്നിവര്‍ ഉള്‍പ്പെടയുള്ള പ്രവര്‍ത്തകരും ഭാരവാഹികളും സുഹൃത്തുക്കളും സംബന്ധിച്ച പരിപാടി ഇളം തലമുറയ്ക്ക് ആവേശം പകരുന്നതായി.
ഭാവിയില്‍ സാമൂഹിക മുന്നേറ്റ പ്രവര്‍ത്തനത്തിന് അവാര്‍ഡ് പ്രചോദനമാകട്ടെയെന്ന് ഖുലൈസ് കെഎംസിസി കമ്മിറ്റിക്ക് വേണ്ടി ബന്ധപ്പെട്ടവര്‍ ആശംസിച്ചു. അവാര്‍ഡ് ധാന ചടങ്ങ് സംഘടിപ്പിച്ചതില്‍ ഖുലൈസ് കെഎംസി സിക്ക് മുഹമ്മദ് റിന്‍ഷിഫ് നന്ദി അറിയിച്ചു.