റാഫി പാങ്ങോട്
Updated On
New Update
/sathyam/media/media_files/2025/01/02/IN9QNEOxQwEw6vepnJnp.jpg)
റിയാദ്. റിയാദിലെ മറാത്ത് മലയാളിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം നഗരൂർ കൊടുവനന്നൂർ സ്വദേശി ശശിധരൻ ബിജു (53)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. റിയാദിൽ നിന്ന് 165 കിലോമീറ്റർ ദൂരെയുള്ള കാർഷിക ഗ്രാമമെന്നറിയപ്പെടുന്ന മറാത്ത് താമസസ്ഥലതാണ് സംഭവം.
Advertisment
ഡോക്ടരുടെ പരിശോധനയിൽ ഹൃദയാഘാതമാണ് മരണ കരണമായി പറയുന്നത് . രാത്രിയിൽ ഉറങ്ങിക്കിടന്ന ശശിധരൻ ബിജുവിനെ രാവിലെ ജോലിക്ക് പോകുന്നതിനു വേണ്ടി റൂമിലുള്ള സുഹൃത്തുക്കൾ വിളിക്കുമ്പോഴാണ് മരണവിവരം അറിയുന്നത് .
മൃതദേഹം മോർച്ചറിയിൽ മാറ്റി. സാമൂഹ്യ പ്രവർത്തകരും സുഹൃത്തുക്കളും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.