റിയാദ്: സനയ്യയിൽ ബക്കാല നടത്തുന്ന കണ്ണൂർ സ്വദേശി നിര്യാതനായി. കുത്തുപറമ്പ് പാച്ചപൊയ്ക സ്വദേശി വടക്കയിൽ വീട്ടിൽ പ ചെറുവാരി പ്രകാശൻ ( 63 ) ആണ് മരിച്ചത്. ‘കിയോസ്’ ( കണ്ണൂര്‍ എക്‌സ്പാട്രിയേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സൗദി അറേബ്യ ) അംഗവുമാണ് പ്രകാശൻ.
ഭാര്യ- മിനി വി പി. മക്കൾ പ്രാർത്ഥന, (വിദ്യാർത്ഥിനി സെൻ്റ് തോമസ് എൻജിനീയറിങ് കോളജ് ശിവപുരം), തനിഷ്‌ക ( വിദ്യാർത്ഥിനി അമൃത സ്കൂൾ, പൂക്കോട് ),സഹോദരങ്ങൾ വേലായുധൻ (ബാംഗ്ളൂർ), ചന്ദ്രമതി, പരേതരായ ശോഭ, ബാബു.
ഇന്ന് രാത്രിയുള്ള റിയാദ് കോഴിക്കോട് എയർ ഇന്ത്യ എക്സ്സ്പ്രസ്സിൽ നാട്ടിലെത്തിക്കുന്ന മൃതദ്ദേഹം , നാളെ 12 മണിക്ക് പന്തക്കപ്പാറ പ്രശാന്ധി വാതക സ്മശനത്തിൽ സംസ്കരിക്കും .
കിയോസ് ജീവകാരുണ്യ വിഭാഗം കൺവീനർ സനൂപ് പയ്യന്നൂരിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു . 30 വർഷത്തിൽ കൂടുതൽ പ്രവാസം നയിച്ച പ്രകാശന്റ നിര്യാണത്തിൽ കിയോസ് കൂട്ടായ്മ അനുശോചിച്ചു