റിയാദ്: അൽ ഖർജുവിൽ നിന്നും രണ്ട് ആഴ്ചയായി കാണാതായ കൊല്ലം കുരീപ്പുഴ സ്വദേശി നൗഷർ സുലൈമാനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാഴ്ചകൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ നൗഷർ സുലൈമാനെ കാണാനില്ല എന്ന വാർത്ത പരന്നിരുന്നു. അന്വേഷണത്തിൽ നൗഷാദ് സുലൈമാന്റെ സുഹൃത്തുക്കളായ മൂന്നു പേർ പോലീസ് പിടിയിലായതായി അറിയാൻ കഴിഞ്ഞു.
തുടർന്ന് നൗഷർ സുലൈമാനും ജയിലിലാണെന്നുള്ള നിഗമനത്താൽ വാർത്തകൾ പരന്നു. തുടർന്ന് പല ജയിലുകളിൽ സാമൂഹ്യപ്രവർത്തകർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം നൗഷാർ സുലൈമാൻ താമസിക്കുന്ന ബിൽഡിങ്ങിന്റെ താഴെ രൂക്ഷമായ ഗന്ധം പടർന്നതിനെ തുടർന്ന് ബിൽഡിങ്ങിന് താമസിക്കുന്നവർ പോലീസിൽ അറിയിക്കുകയും തുടർന്ന് പോലീസ് വന്ന് പരിശോധന നടത്തുമ്പോഴാണ് റൂമിനുള്ളിൽ ജീർണ്ണിച്ച നിലയിൽ ബോഡികണ്ടെത്തിയത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബോഡി മോർച്ചറിയിലേക്ക് മാറ്റി.