സൗദി ജുബൈൽ നഗരത്തിലുണ്ടായ വാഹനാപകടത്തിൽ ഒരു മാസം മുമ്പ് നാട്ടിൽ നിന്നും തിരിച്ചെത്തിയ ഉള്ളാൾ സ്വദേശി മരിച്ചു

ഞായറാഴ്ച  രാത്രിയായിരുന്നു  ദാരുണ സംഭവം

New Update
b4451af2-850c-4441-b7d4-e5c9d08a7a4a

ജിദ്ദ:  സൗദി അറേബ്യയിലെ  ജുബൈൽ നഗരത്തിൽ  ഉണ്ടായ  റോഡപകടത്തിൽ  ഉള്ളാൾ സ്വദേശിയായ യുവാവ് മരണപ്പെട്ടു.    മംഗലാപുരം, ഉള്ളാൾ,  മില്ലത്ത്  നഗർ നിവാസി മുഹമ്മദിന്റെ മകൻ അബ്ദുൾ റാസിഖ്  (27) ആണ്  മരിച്ചത്.

Advertisment

ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിൽ   മറ്റൊരു ബസ്  വന്നിടിക്കുകയായിരുന്നു.   ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നുവെന്ന്  ബന്ധപ്പെട്ടവർ  അറിയിച്ചു.

സൗദിയിലെ ജുബൈലിൽ പോളിടെക് കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവാവ് സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയാണ്.   കഴിഞ്ഞ  ജൂലൈയിൽ അവധിയിൽ  പോയ  അബ്ദുൽ റാസിഖ്  ആഗസ്റ്റ്  മാസം 15നാണ്  തിരിച്ചെത്തിയത്.

കുടുംബത്തിലെ ഇളയ മകനായിരുന്നു റാസിഖ്.   അസുഖം മൂലം നേരത്തെ സഹോദരനും സഹോദരിയും മരിച്ചിരുന്നു.

Advertisment