അലിഫിയൻസ് ടോക്സ് മെഗാ എഡിഷൻ സമാപിച്ചു

അലിഫ് സ്‌കൂൾ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി  നടക്കുന്ന അലിഫിയൻസ് ടോക്‌സ് മെഗാ എഡിഷൻ്റെ ഒന്നാം ഘട്ട സ്ക്രീനിങ്ങിൽ  ആയിരത്തോളം വിദ്യാർത്ഥികൾ വിത്യസ്ത വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയിരു

New Update
alifianz

റിയാദ്: മികച്ച പ്രഭാഷകരെയും കഴിവുറ്റ പ്രതിഭകളെയും വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ അലിഫ് ഇൻ്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച അലിഫിയൻസ് ടോക്‌സ്  മെഗാ എഡിഷന് പ്രൗഢോജ്ജ്വല  സമാപനം. അലിഫിയൻസ് ടോക്സ് ഗ്രാൻ്റ് ഫിനാലെ കിംഗ് സഊദ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. മുസാദ് ബദഹ് അൽ സഹ്‌ലി  ഉദ്ഘാടനം ചെയ്തു. അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഡയറക്ടർ ലുഖ്മാൻ അഹ്‌മദ്‌  അധ്യക്ഷത വഹിച്ചു.

Advertisment

വാക്ശരങ്ങൾ തീർത്ത പ്രഭാഷണ വിസ്മയമായിരുന്നു ഒരോ അവതരണവും. സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി രെജിസ്ട്രേഷൻ,വിധി നിർണയം, ഫലപ്രഖ്യാപനം എന്നിവയെല്ലാം ഡിജിറ്റലായിരുന്നു എന്നതും ശ്രദ്ധേയമായി. ആയിഷ മിഫ്റ മെഹ്റൂഫ് (കാറ്റഗറി 1), മുഹമ്മദ് അലിയാൻ ഇർഫാൻ (കാറ്റഗറി 2), ഹഫ്സ ഇസ്സത്ത് (കാറ്റഗറി 3), മർയം ഗുൽ (കാറ്റഗറി 4), മൊഹിദ്ദീൻ റംസാൻ മനാഫ് (കാറ്റഗറി 5) എന്നിവരാണ്  ജേതാക്കൾ.

അലിഫ് സ്‌കൂൾ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി  നടക്കുന്ന അലിഫിയൻസ് ടോക്‌സ് മെഗാ എഡിഷൻ്റെ ഒന്നാം ഘട്ട സ്ക്രീനിങ്ങിൽ  ആയിരത്തോളം വിദ്യാർത്ഥികൾ വിത്യസ്ത വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. നാല് റൗണ്ടുകളിലും മികച്ച പ്രകടനം കാഴ്ചവച്ച് ഫൈനൽ റൗണ്ടിന് യോഗ്യരായ 25 മത്സരാർത്ഥികളിൽ നിന്നാണ് 5 ചാമ്പ്യന്മാരെ കണ്ടെത്തിയത്. വീറും വാശിയും നിറഞ്ഞ പ്രഭാഷണ മത്സരം വീക്ഷിക്കാൻ രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി ആളുകളാണ് എത്തിയത്. ഒരോ മത്സരാർത്ഥിയുടെയും പ്രഭാഷണം ആരംഭിക്കുന്നതിനു മുമ്പ് നടന്ന പ്രൊഫൈൽ വീഡിയോ പ്രദർശനം വ്യത്യസ്ത പുലർത്തി.

മുഹമ്മദ് മുബീൻ, സുഷമാ ഷാൻ, റഈസ്  സയ്യിദ് എന്നിവർ ജൂറി അംഗങ്ങളായിരുന്നു. ഡോക്ടർ മൻസൂർ അലി ടിഎം കീ നോട്ട് അവതരിപ്പിച്ചു. അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ അലി അബ്ദുറഹ്മാൻ, അലിഫ് ഗ്ലോബൽ സ്കൂൾ ഡയറക്ടർ മുഹമ്മദ് അഹ്മദ്, സീനിയർ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഹെഡ്മിസ്ട്രസ് ഹമീദാബാനു, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സുന്ദുസ് സാബിർ സ്വാഗതവുംഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്  നന്ദിയും പറഞ്ഞു.

Advertisment