സൗദി ഗതാഗത നിയമത്തിൽ ഭേദഗതി: സുരക്ഷയ്ക്ക് ഭീഷണിയായ നിയമലംഘനങ്ങളിൽ പെടുന്ന വിദേശികളെ നാടുകടത്തും

New Update
90591959-af06-4cd5-9f32-0c79eccb0f1b

ജിദ്ദ: റോഡുകളിലെ പൊതുസുരക്ഷ  വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ (74) ഭേദഗതി ചെയ്തുകൊണ്ട് ഒരു രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.   സൗദി  ജനറൽ  ട്രാഫിക്  വകുപ്പ്  അറിയിച്ചതാണ് ഇക്കാര്യം.   പ്രവാസികൾ ഉൾപ്പെടെയുള്ള വിദേശികളെ  സാരമായി ബാധിക്കുന്നതാണ്  പുതിയ  ഭേദഗതി.   

Advertisment

പൊതുജന സുരക്ഷയെ അപകടപ്പെടുത്തുന്ന ഗതാഗത ലംഘനങ്ങളുമായി ബന്ധപ്പെട്ടതാണ് ഭേദഗതി ചെയ്ത ആർട്ടിക്കിൾ.    ഇതുപ്രകാരം,  പൊതുസുരക്ഷയ്ക്ക്  അപകടകരമായ  ഗതാഗത  നിയമലംഘനത്തിൽ  പ്രതിയായ  വിദേശിയെ  കേസിന്റെ  അന്തിമ വിധിയ്ക്ക്  ശേഷം  നാട് കടത്താൻ  ആഭ്യന്തര വകുപ്പിന്  അധികാരം ഉണ്ടായിരിക്കും.    തുടർന്ന്  രാജ്യത്തേക്ക്  അയാളെ  പുനഃപ്രവേശിപ്പിക്കുന്നതുമല്ലാ.    

ഇതെല്ലം   വിദേശകാര്യ  മന്ത്രാലയം,  നീതിന്യായ  മന്ത്രാലയം,  പബ്ലിക് പ്രോസിക്യൂഷൻ  എന്നീ  ബന്ധപ്പെട്ട  വിഭാഗങ്ങളെ  ഏകോപിപ്പിച്ച്  ചട്ടപ്പടിയായിരിക്കണം  നടപ്പിലാക്കേണ്ടതെന്നും ഭരണാധികാരിയായ  രാജാവ്  ഒപ്പിട്ട  പുതിയ   ഭേദഗതി  നിർദേശിക്കുന്നതായും  ഇക്കാര്യം  സംബന്ധിച്ച് സൗദിയിലെ  ഔദ്യോഗിക  ഗസറ്റ്  പ്രസിദ്ധീകരിച്ച  വിവരണം  പറയുന്നു.     പുതിയ ഭേദഗതിയുടെ  പ്രയോഗത്തിൽ നിന്ന് ഒഴിവാക്കിയ കേസുകലും  നിർവഹണ ചട്ടങ്ങളിൽ  വ്യക്തമാക്കണം. 

ഇതെല്ലാം ഉൾപ്പെടുന്ന   പുതിയ ഭേദഗതിയുടെ  നിർവഹണ  ചട്ടങ്ങൾ  രൂപപ്പെടുത്തുന്ന  നടപടികൾ  നിലവിൽ  നടന്നുവരികയാണ്.

Advertisment