സൗദി: മലാസ് ഡൂൾ ഇന്റെർനാഷനൽ സ്കൂളിൽ നടന്ന വർക്ക്ഷോപ്പിൽ ടാൽറോപ്പ് പ്രധിനിധികളായ സ്റ്റെയ്പ് സി.ടി.ഒ മഹാദേവ് രതീഷും ടാൽറോപ്പ് ഐടി വൈസ് പ്രസിഡഡ് മുഹമ്മദ് സിയാദും വർക്ക്ഷോപ്പുകൾക്ക് നേതൃത്വം നൽകി.
/sathyam/media/media_files/2025/04/05/dnBvvfNiIARpLQ8z6fcG.jpg)
ജി.എം.എഫ് നാഷനൽ സെക്രട്ടറി കെ.പി ഹരികൃഷ്ണൻ സ്വാഗതവും ഡോ.കെ.ആർ ജയചന്ദ്രൻ ആമുഖ പ്രഭാഷണവും നടത്തിയ പരിപാടിയിൽ പ്രസിഡഡ് ഷാജി മഠത്തിൽഅധ്യക്ഷത വഹിച്ചു. ചെയർമാൻ റാഫി പാങ്ങോട് പരിപാടി ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/2025/04/05/WL9vtLVdJ4Otw47sQdE8.jpg)
പ്രോംപ്റ്റ് എഞ്ചിനീയറിംഗിലൂടെ AI ആപ്പുകളായ ChatGPT, Grok, Lovable എന്നിവ എങ്ങനെ സമർത്ഥമായി ഉപയോഗിക്കാം, എഐയും റോബോട്ടിക്സും ടെക്നോളജിയിലുണ്ടാക്കിയ മാറ്റങ്ങൾ, ഉന്നത വിദ്യാഭ്യാസ രംഗത്തും വിവിധ തൊഴിൽ മേഖലയിലും എഐ റോബോട്ടിക്സ് അനുബന്ധ സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ക്ളാസുകൾ നൽകി.
/sathyam/media/media_files/2025/04/05/yie1EVrLCktIkxFq89DU.jpg)
അഞ്ചു മുതൽ പത്തുവരെയുള്ള ക്ളാസുകളിലെ കുട്ടികൾക്കാണ് ശില്പശാല നടത്തിയത്. നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ശില്പശാല വേറിട്ട അനുഭവമായി. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ടാൽറോപ്പ് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.