അബ്ഹയിൽ അസീർ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് ഖമിസ് പ്രീമിയർ ലീഗ് – കെ പി എൽ സീസൺ 3 സമാപിച്ചു

author-image
സൌദി ഡെസ്ക്
New Update
SAUDI HJGKJ

സൗദി :അബ്ഹയിൽ അസീർ ക്രിക്കറ്റ് അസോസിയേഷന്റെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് ഖമിസ് പ്രീമിയർ ലീഗ് – കെ പി എൽ സീസൺ 3 ഖമിസ് മുഷയിത്ത് അൽഹദഫ് സ്റ്റേഡിയത്തിൽ സമാപിച്ചു. ടൂർണമെന്റിൽ 12 ടീമുകളിലായി 156 കളിക്കാർ പങ്കെടുത്തു.

Advertisment

530873f4-b3aa-41cc-ac11-de3e7c8174c2

മൂന്ന് ആഴ്ച നീണ്ടുനിന്ന മത്സരങ്ങളിൽ നിന്നായി ടീം സ്മാഷേഴ്സ്, മംഗ്ലൂർ ഫൈറ്റേഴ്സ്, കിംഗ്സ് 11 ഖമിസ്, ഡ്രാക്കാരി എന്നീ ടീമുകൾ സെമിഫൈനലിലേക്കെത്തി. ഫൈനലിൽ ഡ്രാക്കാരി ടീം കിംഗ്സ് 11 ഖമിസിനെ തോൽപ്പിച്ച് ഖമിസ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി.

3276acbb-6729-4ddd-86f2-d991d41fbdf2

ആദ്യം ബാറ്റ് ചെയ്ത ഡ്രാക്കാരി നാല് വിക്കറ്റിന് അറുപത്തിനാലു റൺസും മറുപടി ബാറ്റിംഗിന് ഇറങ്ങിയ കിംഗ്സ് 11 ഖമിസ് ആറു വിക്കറ്റ് നഷ്ടത്തിൽ മുപ്പത്തിയേഴു റൺസും നേടി. മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്, മികച്ച ബൗളർ എന്നീ പുരസ്കാരങ്ങൾ ഡ്രാക്കാരിയിലെ ഷഫീഖ് സ്വന്തമാക്കി. മംഗ്ലൂർ ഫൈറ്റേഴ്സ് ടീമിലെ നിസാർ മംഗലാപുരം മികച്ച ഫീൽഡറായി തെരഞ്ഞെടുക്കപ്പെട്ടു.

bd1f63be-13b0-42d0-8952-ccd1cd97cb5c

ഒന്നാം സ്ഥാനക്കാർക്കായ ഡ്രാക്കാരിക്ക് ലാന ഇന്റർനാഷണൽ ഇന്ത്യൻസ്കൂൾ സ്പോൺസർ ചെയ്ത 6300 റിയാലും ട്രോഫിയും, രണ്ടാം സ്ഥാനക്കാരായ കിംഗ്സ് 11 ഖമിസ് ടീമിന് അബീർ മെഡിക്കൽ ഗ്രൂപ്പ് സ്പോൺസർ ചെയ്ത 4300 റിയാൽ ക്യാഷ് പ്രൈസും ട്രോഫിയും മുഖ്യാതിഥിയായി പങ്കെടുത്ത ഖമിസ് ഗവർണറേറ്റ് അണ്ടർ സെക്രട്ടറി സാഅദ് അഹമ്മദ് അൽ ഷഹ്റാനി സമ്മാനിച്ചു.

1d4ab11e-3332-4d87-bfdf-36522c8c2c55

മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിനായി അസീർ ഗവർണർ ഹിസ്ഹൈനെസ് പ്രിൻസ് തുർക്കി ബിൻ തലാൽ നൽകിയ അനുമതിക്കും പിന്തുണക്കും, അതുപോലെ സൗദി ഭരണാധികാരികളായ കിംഗ് സൽമാനും ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും കെപിഎൽ ചെയർമാൻ അഷ്റഫ് കുറ്റിച്ചൽ നന്ദി അറിയിച്ചു. ഗവർണറേറ്റിൽ നിന്നും 20 ബസ്സുകൾ, മുഴുവൻ സെക്യൂരിറ്റി ഫോഴ്സസിന്റെ സഹായവും റെഡ് ക്രെസന്റ് സഹായവും അനുവദിച്ചിരുന്നു. 

a2dc25d8-75e7-4664-aa3a-b934e94bf494

പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് കെ പി എൽ  ലീഗ് പ്രസിഡന്റ്  പ്യാരി തോപ്പിൽ, ജനറൽ സെക്രട്ടറി ഷബീർ, പ്രമോജ് ചടയമംഗലം, ട്രഷറർ മുഹമ്മദ് താരിഷ്, സോജൻ,, ലുക്മാൻ, സാദിഖ് , അലി,ജിതിൻ എന്നിവർ നേതൃത്വം നൽകി. കൂടാതെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ജിദ്ദയുടെ സഹകരണവും പിന്തുണയും സംഘാടകർ പ്രത്യേകം ഓർത്തു.

9da02abd-25d1-40d7-9178-7891ebe4c141

അസീർ മേഖലയിലെ ഇന്ത്യൻ സമൂഹത്തിന്റെ ഐക്യവും കായികമനോഭാവവും പ്രതിഫലിപ്പിച്ച ഖമിസ് പ്രീമിയർ ലീഗ് വിജയകരമായി സമാപിച്ചതോടെ അടുത്ത സീസണിനായുള്ള ഒരുക്കങ്ങളും തുടങ്ങി.

Advertisment