കേരളത്തിന്റെ സമ്പത്ഘടന നട്ടെല്ലായ പ്രവാസികൾക്ക് ബജറ്റിൽ ചായകാശ്. ശക്തമായ പ്രതിഷേധവുമായി ജിഎംഎഫ്

New Update
GMF

സൗദി : പ്രവാസികളെ സംബന്ധിച്ചിടത്തോളം തീർത്തും നിരാശാജനകമാണ് പ്രവാസി വിഷയങ്ങളുമായി ബന്ധപ്പെട്ട ധനകാര്യമന്ത്രിയുടെ ഇടക്കാല ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ. 

Advertisment

 പ്രവാസികളുടെ സാമ്പത്തികം മാത്രമാണ് മാറിമാറി വരുന്ന സർക്കാറുകൾക്ക് വേണ്ടത്. പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും  സർക്കാർ കണ്ണടയ്ക്കുകയാണ് . പ്രവാസി സമൂഹത്തിന് പ്രതികരണം ഇല്ലാത്തതുകൊണ്ടാണ് ഈ നിലപാട് എന്ന്   ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡന്റ് ബഷീർ അമ്പലായി പറഞ്ഞു. 

ലോക കേരള സഭ എന്നാൽ എന്താണ് എന്നുപോലും തിരിച്ചറിഞ്ഞുകൂടാത്ത ഒരു ജനവിഭാഗമാണ്. പ്രവാസ ലോകത്തെ ആഡംബരങ്ങളുടെ അവസാന വാക്കുകളായ ചിലർക്കുവേണ്ടി കേരളത്തിൽ നടക്കുന്ന ലോകകേരള ബേക്ക് ബെഞ്ചുകളിൽ ഇരിക്കാൻ വേണ്ടി മാത്രം ചില സന്നദ്ധ പ്രവർത്തകരെ ലോക കേരള സഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 മാറി മാറി വരുന്ന ഏതൊരു സർക്കാർ ആയിരുന്നാലും അവരുടെ പ്രവർത്തനങ്ങളുടെ ലക്ഷ്യം പ്രവാസികളുടെ ഉന്നമനല്ല എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.. മതത്തിന്റെ പേരിൽ പാർട്ടി പോലും പ്രവാസ ലോകത്ത് ശക്തമായ രീതിയിൽ പ്രവർത്തിക്കുമ്പോൾ പാർട്ടിയുടെ പ്രവർത്തനങ്ങൾ പ്രവാസി ഫണ്ട് കൊണ്ടാണ് നടന്നുപോരുന്നത്.

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽകൂടി കടന്നുപോകുന്ന പ്രവാസി ക്ഷേമ ബോർഡിന് കേവലം 18 കോടി രൂപയാണ് മാറ്റി വച്ചിട്ടുള്ളത്. ഒരു മാസത്തെ പ്രവാസി പെൻഷൻ കൊടുക്കാൻ, 6 മാസത്തിന് മുമ്പത്തെ കണക്കനുസരിച്ച്, ഏകദേശം 28 കോടി രൂപയോളം വേണ്ടിവരുമായിരുന്നു. ഇപ്പോൾ അത് 30 കോടിക്ക് മേലെ ആയിട്ടുണ്ടാകാം. അവിടെയാണ് അര മാസത്തെ പെൻഷൻ കൊടുക്കാൻ പോലും തികയാത്ത 18 കോടി രൂപ ഒരു വർഷത്തെ ചെലവിനായി കൊടുക്കുന്നത്!! 

2025-26 സാമ്പത്തികവർഷത്തിൽ 23 കോടി രൂപയായിരുന്നു കൊടുത്തത് എന്നും ഓർക്കണം. പ്രവാസി പുനരധിവാസ പദ്ധതികൾക്കും ഗണ്യമായ കുറവാണ് ബഡ്ജറ്റ് നിർദ്ദേശമായി പറഞ്ഞിട്ടുള്ളത്. 2025-26 സാമ്പത്തികവർഷത്തിൽ 150 കോടി രൂപയാണ് ബഡ്ജറ്റ് വിഹിതം കൊടുത്തിട്ടുള്ളതെങ്കിൽ 2026-27-ൽ അത് 116.5 കൂടിയായി കുറഞ്ഞിട്ടുണ്ട്. അതേ സമയം 3 ദിവസത്തെ ലോക കേരളസഭക്ക് മാത്രമായി നീക്കി വച്ചിട്ടുള്ളത് 7.3 കോടി രൂപയാണ്!! സർക്കാരിന്റെ മുൻഗണനകൾ ഏതൊക്കെയാണെന്ന് ഇതിൽനിന്നും മനസ്സിലാക്കാം.

Advertisment