/sathyam/media/media_files/2024/12/16/qlG2EVjS7IcMpNi4LlGQ.jpg)
റിയാദ്: റിയാദിന് തലവേദനയായി ഭിക്ഷാടന സംഘം. റിയാദിന്റെ വിവിധ തെരുവുകളിലും ഷോപ്പിംഗ് സെന്ററുകളിലും റസ്റ്റോറന്റ്കളിലും പ്രധാന സിഗ്നലുകളിലും സജീവമാണിപ്പോൾ ഭിക്ഷാടന സംഘം.
പോലീസ് നിരവധി വിഷാടനക്കാരെ പിടിച്ചുകൊണ്ടുപോയെങ്കിലും പുതിയതായി നൂറുകണക്കിന് ഭിക്ഷാടകാർ റിയാദിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ വിസിറ്റിംഗ് വിസകളിലും എത്തുന്നവരാണ്.
ബംഗ്ലാദേശ് പാകിസ്ഥാൻ.സോമാലിയ. പാലസ്തീൻ. സിറിയ ഇന്ത്യയിൽ കാശ്മീർ. ഹൈദരാബാദ്. തുടങ്ങിയ പ്രദേശത്തു നിന്നുള്ളവരാണ് ഇവരുടെ പിന്നിൽ വലിയൊരു മാഫിയ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട് .
ഭിക്ഷാടകാരെ ഗ്രൂപ്പായി വാഹനങ്ങളിൽ കൊണ്ടുവന്ന ഇറക്കി വിടുകയാണ് ചെയ്യുന്നത് സ്ത്രീകളും ചെറിയ കുട്ടികളും പ്രത്യേക ക്ലാസുകൾ എടുത്ത് ഭിക്ഷടനത്തിനായി പഠിപ്പിച്ചു വിടുകയാണ് ചെയ്യുന്നത്.
ഈ കൂട്ടത്തിൽ മോഷണ സംഘവും ഉണ്ട്. പല രാജ്യങ്ങളിലായി വിസിറ്റിംഗ് വിസ ഉംറ വിസ ഫാമിലിയായി കൊണ്ടുവന്നാണ് ഭിക്ഷാടനം നടത്തുന്നത്.
വാഹനങ്ങളിൽ കുടുംബവുമായി വരുകയും മറ്റുള്ളവരെ കാണുമ്പോൾ കള്ളന്മാർ തട്ടിപ്പറിച്ചു കൊണ്ട് പണവും ബാഗും പോയി എന്നു പറഞ്ഞുകൊണ്ട് ഖത്തറിൽ നിന്ന് വരികയാണ് ദുബായിൽ നിന്ന് ഉംറയ്ക്കായി വന്നതാണ് ആഹാരത്തിനു പോലും പൈസയില്ല എന്നിങ്ങനെ നാടകം നടത്തുന്ന ഭിക്ഷാടന സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട് . ഇവരെ പിടിക്കുന്നതിന് വേണ്ടി പ്രത്യേക സമിതിയെ രൂപീകരിച്ചിട്ടുണ്ട്