വയനാടിന് കൈത്താങ്ങ്; ബിരിയാണി ചലഞ്ചുമായി ഒഐസിസി റിയാദ് സെന്റർ കമ്മറ്റി

വയനാട് ജനതയ്ക്ക്‌ കൈത്താങ്ങാകാന്‍ ബിരിയാണി ചലഞ്ചുമായി ഒഐസിസി റിയാദ് സെന്റർ കമ്മറ്റി

New Update
biriyani challenge 1

റിയാദ്: ഉറ്റവരും ഉടയവരും ഒരു ആയുഷ്‌കാലം മുഴുവനും കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ സമ്പത്തും എല്ലാം ഒറ്റ രാത്രി കൊണ്ട്‌ നഷ്ടപ്പെട്ട, നാളെ എന്ത് എന്ന് അറിയാതെ നില്‍ക്കുന്ന വയനാട് ജനതയ്ക്ക്‌ കൈത്താങ്ങാകാന്‍ ബിരിയാണി ചലഞ്ചുമായി ഒഐസിസി റിയാദ് സെന്റർ കമ്മറ്റി.

Advertisment

രണ്ട് വീട് വച്ച് നല്‍കാനാണ് കമ്മിറ്റിയുടെ ശ്രമം. ആര്‍ക്കും ബിരിയാണി ചലഞ്ചിന്റെ ഭാഗമാകാം. ഓര്‍ഡര്‍ ചെയ്യുന്ന ബിരിയാണികള്‍, താമസസ്ഥലത്ത് എത്തിച്ചു തരുമെന്ന് സംഘടന അറിയിച്ചു.

ലേബർ ക്യാമ്പുകളിൽ ശമ്പളം ഇല്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക്‌ ഒരു നേരത്തേ ഭക്ഷണം ഒരുക്കാനും അവസരമുണ്ട്. ഓർഡറുകൾ അർഹതപെട്ടവരുടെ കൈകളിൽ എത്തിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി.

ഒരു ബിരിയാണി 20 റിയാൽ നിരക്കിലാണ് വിൽക്കുന്നത്. ഈ സൽകർമത്തിൽ പങ്കാളിയാകുന്നതിന് ഏവരെയും ക്ഷണിക്കുന്നുവെന്നും സംഘടന അറിയിച്ചു.

Advertisment