മക്കയിൽ മരണപ്പെട്ട മലയാളി തീർത്ഥാടകയുടെ മൃതദേഹം ഖബറടക്കി

author-image
സൌദി ഡെസ്ക്
New Update
makka gfchg

മക്ക:   വിശുദ്ധ ഉംറ നിർവഹിക്കാൻ എത്തിയ മലയാളി വീട്ടമ്മ മക്കയിൽ മരണപെട്ടു.   എറണാകുളം, ആമ്പല്ലൂർ സ്വദേശിനിയും  കൊച്ചുണ്ണി - ബീവാത്തു ദമ്പതികളുടെ  മകളുമായ  ആബിദ ആണ് വിടചൊല്ലിയത്.   

Advertisment

ഭർത്താവ്:   എറണാകുളം, കാഞ്ഞിരമറ്റം സ്വദേശി യൂസുഫ്,  മക്കൾ:   ഷഫീക്, റസീന.   മരുമക്കൾ ഹാഷിം, സുറുമി. ജനാസയുമായി ബന്ധപ്പെട്ട നിയമ നടപടികൾക്കു ശേഷം മൃതദേഹം  മക്കയിൽ തന്നെ  ഖബറടക്കി. 

സ്വകാര്യ ഗ്രൂപ്പിൽ സഹോദരൻ  ഉൾപ്പെടെയുള്ള ബന്ധുക്കൾക്കൊപ്പമായിരുന്നു  ആബിദ  ഉംറ നിർവഹിക്കാൻ എത്തിയത്. മരണാനന്തര  - ഖബറടക്ക  കാര്യങ്ങൾക്ക്    മക്ക ഐ സി എഫ് നേതൃത്വം  നൽകി.

Advertisment