റിയാദ്. ഗൾഫ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച ലഹരിക്കെതിരെ പ്രവാസി കുടുംബങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയത്തിൽ കൂടിയാണ് കടന്നുകൊണ്ടിരിക്കുന്നത്. നാട്ടിൽ ഏത് കേസെടുത്താലും അകപ്പെടുന്ന കുട്ടികൾ ആണായിരുന്നാലും പെൺകുട്ടിയായിരുന്നാലും കൂടുതലും പ്രവാസികളുടെ കുട്ടികളാണ്.
പിതാവ് മാസാമാസം മരുഭൂമി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന പണം നാട്ടിലേക്ക് അയച്ചു കൊടുക്കുന്ന പണം മാതാവ്. കൃത്യതയില്ലാതെ മക്കൾക്കും. പല കാരണങ്ങൾ പറഞ്ഞ് നൽകിയത്. കുട്ടികളെ തെറ്റിന്റെ വഴിയിൽ കൂടി സഞ്ചരിക്കുവാനായി വഴിയൊരുക്കി.
പണം കിട്ടാതെ വന്നപ്പോൾ വീട്ടിലുള്ള സ്വർണ്ണം. വിലപിടിപ്പുള്ള മറ്റു വസ്തുക്കൾ മോഷണം നടത്തി. വീട്ടിൽ മോഷണം നടത്തിയ മറ്റുള്ളവരുടെ വീടുകളിലും മോഷ്ടിക്കുവാൻ ആയി പ്ലാൻ ചെയ്യുകയും മോഷണവും മറ്റ് ക്രിമിനൽ പരിപാടികളും ചെയ്യുന്നതായി തന്റെ അന്വേഷണങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞു എന്നും മുൻപോലീസ് ഉദ്യോഗസ്ഥൻ തൃശ്ശൂർ മാള സ്വദേശി എം പി മുഹമ്മദ് റാഫി പറയുകയുണ്ടായി.
/sathyam/media/media_files/2025/04/11/Iy9H7hRF62BkZiBYVuRb.jpg)
നമ്മുടെ കുട്ടികളെക്കുറിച്ച് പോലീസ് പിടിച്ചു വാർത്തകൾ വരുമ്പോൾ മാത്രമാണ് നമ്മൾ അറിയുന്നത്. മുൻപേ തന്നെ മാതാവിന് അറിയാൻ കഴിയും മാതാവ് പുറത്തു പറയാതെ ഒളിച്ചു വയ്ക്കും. പത്രമാധ്യമങ്ങളിൽ കൂടി ലോകം മുഴുവനും അറിയുമ്പോഴാണ് പിതാവ് അറിയുന്നത്. ഓരോ പോലീസ്റ്റേഷനിലും വരുന്ന കേസുകളിൽ ഏറ്റവും കൂടുതലും കുട്ടികളുടെ വഴിവിട്ട പ്രവർത്തനങ്ങളും ലഹരി കേസുകളും ആണ്. എത്ര കേസുകൾ കൊലപാതകത്തിലേക്ക് എത്തിയെന്ന് നമുക്ക് ഓരോരുത്തരുക്കും അറിയാം.
ഓരോ പ്രവാസികളും നമ്മുടെ മക്കളുടെ അന്നൊന്നും ഉള്ള ചലനങ്ങൾ അവരുടെ സുഹൃത്ത് ബന്ധങ്ങൾ അവർ വീട്ടിലെത്തിയാൽ അവരുടെ വീട്ടിനുള്ളിൽ റൂം അടച്ചിരിക്കുന്നു എങ്കിൽ നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളുടെ ഒന്നാണ്.
ഇനിയെങ്കിലും നമ്മൾ ശ്രദ്ധിക്കുക ഓരോ സ്റ്റേഷനിൽ വരുന്ന കേസ് വയലുകൾ പരിശോധിച്ചാൽ നിങ്ങൾക്ക് അറിയാൻ കഴിയും. വരുന്ന 70% കേസുകളും ലഹരി കേസുകളും മറ്റ് കേസുകളും ഏറ്റവും കൂടുതൽ പ്രവാസികളുടെ കുടുംബങ്ങളിലെ കുട്ടികളിലാണ്.
/sathyam/media/media_files/2025/04/11/rrm7p02kQt6pjR9TRxT9.jpg)
മുൻ കേരള പോലീസ് കുറ്റ അന്വേഷണ ഉദ്യോഗസ്ഥരും ഒട്ടനവധി കേസുകൾ കണ്ടുപിടിച്ച തൃശ്ശൂർ മാള സ്വദേശി എംപി മുഹമ്മദ് റാഫി ഗൾഫ് മലയാളി ഫെഡറേഷൻ ലഹരി വസ്തുക്കൾ പ്രവാസി കുടുംബങ്ങളുടെ ഇടയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. യോഗ പരിപാടിയിൽ പ്രസിഡന്റ് ഷാജി മഠത്തിൽ.. ഷാജഹാൻ പാണ്ഡ. റഷീദ് ചിലങ്ക. ഹരികൃഷ്ണൻ കണ്ണൂർ. സുബൈർ കുമ്മുൽ. ജയൻ കൊടുങ്ങല്ലൂർ. അബ്ദുൽ അസീസ് പവിത്ര. ടോം സി മാത്യു. ചെയർമാൻ റാഫി പാങ്ങോട്. നസീർ കുന്നിൽ. ഹിബ അബ്ദുൽസലാം. ആലിയ. കമറുബാനു ടീച്ചർ. തുടങ്ങിയവർ പങ്കെടുത്തു