റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളും അതീശൈത്യമാണ് അനുഭവപ്പെടുന്നത്. പുറത്തിറങ്ങുവാനും ജോലിക്ക് പോവാനും വയ്യാത്ത അവസ്ഥയിലാണ് ജനങ്ങൾ. എല്ലാ ഭാഗത്തും മൈനസിന് താഴെയാണ് തണുപ്പ്. റിയാദിൽ മാത്രം മൈനസ് രണ്ട്. ദമാം മൈനസ് 8. നജറാൻ മൈനസ് നാല്. ബുറൈദാ മൈനസ് മൂന്ന്. അൽ ജൂഫ് മൈനസ് ഒന്ന്.
മറ്റു പല ഭാഗങ്ങളിലും മൈനസിന് താഴ്ന്ന പ്രദേശങ്ങളുമുണ്ട് . കടുത്ത മഞ്ഞുവീഴ്ചയും അതിഭയാനകമായ ശീതക്കാറ്റും കാരണം ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുന്നു. പലഭാഗങ്ങളിലും കടകൾ അടഞ്ഞു കിടക്കുകയാണ് .
സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയോട് ചേർന്ന് മഞ്ഞുവീഴ്ചയും ശൈത്യത്തിന് ആക്കംകൂട്ടിയിട്ടുണ്ട്. പുറത്തിറങ്ങുന്നവർ തണുപ്പിനുള്ള മുൻകരുതലുകൾ എടുത്തിരിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ പകർച്ച പനി ആശുപത്രിയിൽ രോഗികളുടെ നീണ്ട നിരയാണ് കാണുന്നത്. മരുഭൂമിയിൽ ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ഇടയന്മാർ അതീവ ശൈത്യം പിടിപെട്ടോ അതോടുകൂടി വിറവുകൾ കൂട്ടി തീ ഇട്ട് ശൈത്യത്തെ നേരിടുകയാണ്.
ഒട്ടകങ്ങളുടെയും ആടുകളുടെയും പുറത്തുപോലും മഞ്ഞു മഞ്ഞുകട്ടകൾ കൊണ്ട് പുതപ്പിച്ച കാഴ്ചകൾ കാണാൻ കഴിയും കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞുമൂടിയ ഫോഗ് കാരണം പകൽസമയം പോലും വാഹനങ്ങൾ റോഡ് കാണാൻ കഴിയാതെ അപകടങ്ങൾ സംഭവിച്ചിരുന്നു.
രാത്രികാലങ്ങളിൽ ഉള്ള യാത്ര പല ഇടങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി തായിഫ് ചുരം റോഡ് അടച്ചിടുകയും ചുരത്തിലേക്കുള്ള യാത്ര അടുത്തൊരു തീരുമാനം ഉണ്ടാവുന്നത് വരെ വാഹനങ്ങൾ പോകരുത് എന്നാണ് റിപ്പോർട്ട്.
സൗദിയുടെ മലയോര പ്രദേശങ്ങളിൽ രാത്രികാലയാത്രക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം വരും ദിവസങ്ങളിലും മഞ്ഞുവീഴ്ചയും ശൈത്യ കാറ്റും കൂടാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്.