ഇരുപത് മാസം മാത്രം പ്രായമുള്ള ജമൈക്കൻ സയാമീസ് ഇരട്ടയെ വേർപിരിക്കാനുള്ള ശസ്ത്രക്രിയ റിയാദിൽ പുരോഗമിക്കുന്നു

ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെയും പ്രത്യേക നിർദേശ പ്രകാരമാണ് ജമൈക്കൻ ഇരട്ടയെ സൗദിയിൽ എത്തിച്ചത്.

New Update
cojointed twins

ഡോ. അബ്ദുല്ല അൽറബീഹ സയാമീസ് ഇരട്ടകള്‍ക്കൊപ്പം

Listen to this article
0.75x1x1.5x
00:00/ 00:00

ജിദ്ദ:  "ഒട്ടിച്ചേർന്ന് പിറന്നവർക്ക് വെവ്വേറെയാകാൻ ഒരിടം" എന്ന പദവി സൗദി അറേബ്യൻ തലസ്ഥാന നഗരം പിന്നെയും പിന്നെയും ഉറപ്പിക്കുന്നു. നിരവധി വിദേശ രാജ്യങ്ങളിൽ നിന്നായി എത്തുന്ന സയാമീസ് ഇരട്ടകളിൽ നടത്തിയ വിജയകരമായ വേർപിരിക്കൽ ശസ്ത്രക്രിയകൾ റിയാദിന്റെ രാജ്യാന്തര തലത്തിലെ യശ്ശസുയർത്തുകയാണ്.

Advertisment

ഇത്തരത്തിൽ ഒടുവിലത്തേതാണ് ആഫ്രിക്കൻ രാജ്യമായ ജമൈക്കയിൽ നിന്നുള്ള ഇരുപത് മാസം മാത്രം പ്രായമുള്ള അസാരിയ, അസുറ എന്നീ പേരുകളിലെ സയാമീസ് ഇരട്ട. ഇവരെ വേർപ്പെടുത്താനുള്ള ശസ്ത്രക്രിയ റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വ്യാഴാഴ്ച നടക്കുകയാണ്.


റോയൽ കോടതിയിലെ ഉപദേഷ്ടാവും സർജറി ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽറബീഹയുടെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ, സർജിക്കൽ സംഘമാണ് ശസ്ത്രക്രിയ നിർവഹിക്കുന്നത്.


ആറ് ഘട്ടങ്ങൾ ഉള്ളതും മൊത്തം ഒമ്പതു മണിക്കൂർ സമയം വേണ്ടിവരുന്നതുമാണ് ശസ്ത്രക്രിയയെന്ന് ഡോ. അൽറബീഹ നേരത്തേ വിശദീകരിച്ചു.  

നെഞ്ചിന്റെ താഴത്തെ ഭാഗം, അടിവയർ, കരൾ, പെരികാർഡിയം, കുടൽ എന്നിവ പങ്കിടുന്ന ശാരീരിക അവസ്ഥയിലാണ് ഇരു കുഞ്ഞുങ്ങളും. അസുറയുടെ ഹൃദയ വൈകല്യമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാരണം അവളുടെ ഹൃദയം അതിന്റെ സാധാരണ നിരക്കിന്റെ 20% ൽ താഴെ മാത്രമേ പമ്പ് ചെയ്യുന്നുള്ളൂ, ഇത് അവളുടെ ജീവന് ഗണ്യമായ അപകടസാധ്യത സൃഷ്ടിക്കുകയും ശസ്ത്രക്രിയ സമയത്ത് അതീവ ജാഗ്രതയും സൂക്ഷമതയും ആവശ്യമാക്കി തീർക്കുന്നതാണെന്നും ഡോ. അൽറബീഅ വിശദീകരിച്ചു.


സങ്കീർണ്ണമായ ശസ്ത്രക്രിയ ആണെന്നതിനാൽ അതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ജൂലൈ അവസാനം രാജ്യത്ത് ജമൈക്കൻ സയാമീസ് റിയാദിൽ എത്തിയിരുന്നു. സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിലാണ് സംയോജിത ഇരട്ടകൾ റിയാദിൽ എത്തിയത്. തുടർന്ന്, കുട്ടികൾ മെഡിക്കൽ സംഘം ഇരട്ടകളുടെ സമഗ്രമായ പരിശോധനകൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയായിരുന്നു.


ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെയും പ്രത്യേക നിർദേശ പ്രകാരമാണ് ജമൈക്കൻ ഇരട്ടയെ സൗദിയിൽ എത്തിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിലും ജമൈക്കക്കാരായ സയാമീസ് ഇരട്ടയ്ക്കും റിയാദിൽ വെച്ച് വിജയകരമായി സ്വന്തം സ്വന്തം ശരീരം പൂർണാർത്ഥത്തിൽ സിദ്ധിച്ചിരുന്നു.

1990ല്‍ സ്ഥാപിതമായ സഊദി കണ്‍ജോയിന്‍ഡ് ട്വിന്‍സ് പ്രോഗ്രാം വഴി മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള എഴുപതിലേറെ സയാമീസ് ഇരട്ടകളെയാണ് റിയാദിൽ വെച്ച് വേർപിരിച്ചെടുത്തത്.

Advertisment