/sathyam/media/media_files/2025/07/29/riyad-criket-tournament-2025-07-29-18-04-04.jpg)
റിയാദ്: കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ 9-ാം സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന ക്രിക്കറ്റ് നോക്കൗട്ട് ടൂർണമെന്റ് ആഗസ്റ്റ് ആദ്യവാരം മുതൽ സുലൈ എം. സി. എ ഗ്രൗണ്ടിൽ ആരംഭിക്കുന്നു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ഏരിയാ രക്ഷാധികാരി കമ്മറ്റി അംഗങ്ങളും ഏരിയാ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടുന്ന സംഘാടക സമിതി രൂപവൽകരിച്ചു.
സമിതിയുടെ കൺവീനറായി ഷറഫ് ബാബ്‌തൈൻ, ജോയിന്റ് കൺവീനറായി നവാസ് സുലൈ, ചെയർമാനായി ഫൈസൽ മാറത്ത്, വൈസ് ചെയർമാനായി ഷമീർ പറമ്പടി എന്നിവരെ തെരഞ്ഞെടുത്തു. സാമ്പത്തിക കൺവീനറായി ജോർജ് മാറത്ത്, ടെക്നിക്കൽ കൺവീനറായി റീജേഷ് രയരോത്ത്, ജോയിന്റ് കൺവീനറായി ജുനൈദ് എന്നിവരെയും ചുമതലപ്പെടുത്തി.
സുലൈ ഏരിയായുടെ രണ്ടാമത് ക്രിക്കറ്റ് ടൂർണമെന്റ് ആണിത്. എരിയാ പ്രസിഡന്റ് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സസമിതി രൂപീകരണ യോഗത്തിൽ ഏരിയാ ആക്ടിംഗ് സെക്രട്ടറി ഗോപിനാഥൻ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും സുലൈ ഏരിയാ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറിയുമായ കാഹിംചേളാരി, കേന്ദ്ര കമ്മറ്റി അംഗം മധു പട്ടാമ്പി, ഏരിയ രക്ഷാധികാരി കമ്മറ്റി അംഗങ്ങൾ, ഏരിയ കമ്മറ്റി അംഗങ്ങൾ, വിവിധ യൂണിറ്റിലെ നിരവധി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഏരിയ ആക്ടിംഗ് സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിന് സംഘാടക സമിതി കൺവീനർ ഷറഫ് ബാബ്‌തൈൻ നന്ദി രേഖപ്പെടുത്തി.