/sathyam/media/media_files/GyalhW5DH8Zht2We2FLb.jpg)
ദമ്മാം: കഴിഞ്ഞ മാസം ഫലം വന്ന സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ എ പ്ലസ്സോടെ മികച്ച വിജയം നേടിയ ദമ്മാം സ്‌കൂളിലെ വിദ്യാർത്ഥിയെ ദമ്മാം എറണാകുളം ജില്ല കെ എം സി സി ആദരിച്ചു. മത പണ്ഡിതനും വാഗ്മിയുമായ പോഞ്ഞാശ്ശേരി നിവാസി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി - സുമയ്യ ദമ്പതികളുടെ മകൻ മുഹമ്മദ് ആമിറിനെയാണ് ആദരിച്ചത്.
ജില്ല കെ.എം.സി.സി യുടെ ഉപഹാരം പ്രസിഡന്റ് സ്വാദിഖ് ഖാദർ കുട്ടമശ്ശേരി സമ്മാനിച്ചു. ദമാം കെ.എം.സി.സി സ്ഥാപക പ്രസിഡന്റ് മുസ്തഫ കമാൽ കോതമംഗലം, സൗദി കിഴക്കൻ പ്രവേശിച്ച കെ.എം.സി.സി മുൻ സെക്രട്ടറി സിറാജ് ആലുവ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കാഴ്ചയെ ബാധിക്കുന്ന ‘റെറ്റിനൈറ്റിസ് പിഗ്മെന്റ് റോസ’ എന്ന പ്രതിഭാസം മൂലം കാഴ്ച പരിമിതി നേരിടുന്ന വിദ്യാർത്ഥിയാണ് മുഹമ്മദ് ആമിർ. തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ആമിർ യുവജനോത്സവ സാഹിത്യ മത്സരങ്ങളിലും മികവ് നേടിയിരുന്നു.