കർണ്ണാടക കൂർഗ് ജില്ലയിലെ കുശാൽനഗർ സ്വദേശിയായ മുഹമ്മദ് അസിഫ് റിയാദിൽ നിര്യാതനായി

New Update
muhammad asif

റിയാദ്: കർണ്ണാടക കൂർഗ് ജില്ലയിലെ കുശാൽനഗർ സ്വദേശിയായ  മുഹമ്മദ് അസിഫ്  റിയാദിൽ  നിര്യാതനായി. പരേതനായ  ഇബ്രാഹിം ഹാജിയുടെ  മകനാണ് . കഴിഞ്ഞ 30 വർഷമായി റിയാദിൽ ബാദർ എന്ന സ്വകാര്യ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് അസിഫ് .

Advertisment

മുഹമ്മദ് അസിഫിന്  ഭാര്യയും നാല് കുട്ടികളുമുണ്ട്.ഒരു മാസം മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടർന്ന്  ഷിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം, വിദഗ്ധ ചികിൽസയ്‌ക്കായി ഡോ. സുലൈമാൻ ഹബീബ് ഹോസ്പിറ്റലിലേക്ക് മാറ്റി,  28 ദിവസം  തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 4-5 ദിവസങ്ങളിൽ ചെറിയ മാറ്റങ്ങൾ  ഉണ്ടായെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

 

Advertisment