സൗദിയിൽ വ്യത്യസ്ത സംഭവങ്ങളിൽ പറവൂർ, മുതുകുളം സ്വദേശികൾ മരണപ്പെട്ടു

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വടക്കൻ പറവൂർ സ്വാദേശി അസീർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ആലപ്പുഴ, മുതുകുളം സ്വദേശി റിയാദിൽ ഹൃദയസ്തംഭനം മൂലവുമാണ് അന്ത്യശ്വാസം വലിച്ച

New Update
DEATH

ജിദ്ദ: അസീർ, റിയാദ് എന്നിവിടങ്ങളിൽ രണ്ട് മലയാളികൾ മരണപ്പെട്ടു. റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വടക്കൻ പറവൂർ സ്വാദേശി അസീർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ആലപ്പുഴ, മുതുകുളം സ്വദേശി റിയാദിൽ ഹൃദയസ്തംഭനം മൂലവുമാണ് അന്ത്യശ്വാസം വലിച്ചത്.

Advertisment

എറണാകുളം, വടക്കൻ പറവൂർ, വടക്കേക്കര, ചിറ്റാറ്റുകാര സ്വദേശി കണ്ണച്ചങ്ങാട്ട് വീട്ടിൽ ജ്യോതിദാസ് (61) ആണ് മരണപ്പെട്ടവരിൽ ഒരാൾ. ഭാര്യ: സുലഭ, ഏകമകൾ: ഭദ്ര.

ജൂൺ 27 ന്  സംഭവിച്ച റോഡപകടത്തിൽ പരിക്കേറ്റ  ഇദ്ദേഹം അസീർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെയാണ്  മരിച്ചത്. ഖമീസ് മുശൈത് വാദിയാൻ സനാഇയയിലെ അൽമസ്ഖി വർക്ക്ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. 

ആലപ്പുഴ, മുതുകുളം സ്വദേശിയും   പുത്തൻചിറ  തെക്കേതിൽ കറമ്പൻ - വിലാസിനി ദമ്പതികളുടെ മകനുമായ  ശശി കറമ്പൻ (56) ആണ്  റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

ഭാര്യ: ഉമയമ്മ,  മക്കൾ:  സച്ചിൻ, അഞ്ചു. സച്ചിൻ റിയാദിലെ  അൽഖലീഫ് ഫാക്ടറിയിൽ ജോലി ചെയ്യുന്നു. അച്ഛൻ നാലു വർഷം മുൻപ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആഞ്ചിയോഗ്രാം സി  ചെയ്തിരുന്നതായി  സച്ചിൻ പറഞ്ഞു.    

നെഞ്ചുവേദനയെ തുടർന്ന് അബോധാവസ്ഥയിലായ ശശിയെ സുഹൃത്തുക്കൾ അസീസിയായിലെ താമസസ്ഥത്തിനടുത്ത  അലിയ്യ് ബിൻ  അലി ആശുപത്രിയിൽ  എത്തിച്ചെങ്കിലും  മരണപ്പെടുകയായിരുന്നു. കഴിഞ്ഞ പതിനഞ്ച് വർഷമായി റിയാദ് ഫാക്ടറി പാനൽ ബോർഡ് കംബനിയിൽ ജോലിചെയ്തു വരികയായിരുന്നു.
      
മോർച്ചറിയിലേക്ക് മാറ്റിയ മൃതശരീരം നാട്ടിൽ എത്തിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി  പ്രവർത്തകർ പറഞ്ഞു.

Advertisment