റിയാദ്: സൗദി അറേബ്യയിലെ പ്രധാനപ്പെട്ട പള്ളികളിലും ഈദ്ഗ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചത്. വിദേശികളും സ്വദേശികളും സുബഹി നമസ്കാരം കഴിഞ്ഞ് പള്ളിയിലേക്ക് ഒഴുകിയെത്തി.
പുണ്യ റമളാനിൽ നോമ്പ് അനുഷ്ഠിച്ചു പിറകണ്ട ശേഷമാണ് തക്ബീർ ധ്വനികളുമായി വിശ്വാസികൾ ഫിത്തർ സക്കാത്ത് വിതരണം ചെയ്തത്. പരസ്പരം സൗഹൃദം പങ്കുവയ്ക്കുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും വീടുകളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന സൗഹൃദമായിരുന്നു പ്രവാസികളുടെ ഇടയിൽ കാണാൻ കഴിഞ്ഞത്.
ഈദുൽ ഫിത്തർ ആഘോഷം സൗദി അറേബ്യയിൽ ഗവർമെന്റ് സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചിരുന്നു. പ്രൈവറ്റ് സ്ഥാപനങ്ങളും കഴിഞ്ഞവർഷത്തേക്കാളും അവധി ദിവസം കൂട്ടിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ നിന്ന് സൗദി അറേബ്യ സന്ദർശിക്കുന്നതിനും സൗദിയുടെ വിവിധ ടൂറിസം സ്ഥലങ്ങൾ കാണുന്നതിനും ആയിരങ്ങൾഎത്തുന്നുണ്ട്.
വിവിധ പ്രവാസി സംഘടനകൾ നാട്ടിൽനിന്ന് കലാകാരന്മാരെ കൊണ്ടുവന്നുകൊണ്ടുള്ള കലാസാംസ്കാരിക പരിപാടികൾ വിവിധ ഭാഗങ്ങളിൽ നടക്കുന്നു സൗദി ഗവൺമെന്റ് ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വിവിധ പ്രോഗ്രാമിനുകൾ വിവിധ പാർക്കുകളിലും വിവിധ സെന്ററുകളിലും നടക്കുന്നുണ്ട്.