/sathyam/media/media_files/2025/02/14/7BEUVESbXZo80883R2YA.jpg)
റിയാദ്: ഫ്ലാറ്റ് വാടക ഇരട്ടിയാക്കിയതിനെ തുടർന്ന് റിയാദിലെ പ്രവാസി കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിൽ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ റിയാദ് കേന്ദ്രമാക്കി പ്രവർത്തിച്ചു തുടങ്ങിയതോടെ ഫ്ലാറ്റുകൾ കിട്ടാത്ത അവസ്ഥയുമായി. നിലവിലുള്ള ഫ്ലാറ്റുകൾക്ക് വാടക ഇരട്ടിയാവുകയും ചെയ്തു.
ജീവിത ചെലവും ഫ്ലാറ്റ് വാടക ഇരട്ടിയായതും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് പ്രവാസികൾ പറഞ്ഞു . ഇതിനിടയിൽ ഡീസലിന്റെ വിലയും കൂടി വാടക കൂടിയത് കാരണം കുറഞ്ഞ വാടകയിൽ ഫ്ലാറ്റുകൾ അന്വേഷിച്ച് കുടുംബങ്ങൾ നെട്ടോട്ടമോടുകയാണ്.
മറ്റു ചിലർ കുടുംബങ്ങളെ നാട്ടിലേക്ക് അയക്കുന്നതിനു വേണ്ടിയും ഒരുങ്ങുകയാണ് . തുച്ഛമായ ശമ്പളത്തിൽ കുടുംബങ്ങളെ കൂടെ നിർത്തുവാൻ പറ്റാത്ത സാഹചര്യത്തിൽ ഒട്ടനവധി കുടുംബങ്ങളാണ് നാട്ടിലേക്ക് തിരിക്കുന്നത് .
ജിസിസി രാജ്യങ്ങളിൽ ഫ്ലാറ്റുകളുടെ വാടക ഏറ്റവും കൂടിയ സ്ഥലമായി മാറുകയാണ് റിയദ് സിറ്റി. മറ്റു വിദേശ കമ്പനികളും ടൂറിസ്റ്റ് മാപ്പിൽ റിയാദിന്റെ ടൂറിസ്റ്റ് പദ്ധതികൾ ലോക ശ്രദ്ധ നേടുകയും ലോകകപ്പ് നടക്കാനിരിക്കുകയും ചെയ്യുമ്പോൾ വാടക മൂന്നിരട്ടിയാകും എന്നാണ് റിയൽ എസ്റ്റേറ്റ് കമ്പനികൾ പറയുന്നത്.
ഫർണിച്ചർ അപ്പാർട്ട്മെന്റുകളും ഹോട്ടലുകളും മൂന്നിരട്ടി വാടക കൂട്ടിയിരിക്കുകയാണ്.