New Update
/sathyam/media/media_files/eqBklGDDotEN1OUFh5wz.jpg)
ജിദ്ദ: റിയാദിൽ പ്രവാസികൾ തമ്മിൽ പൊതുസ്ഥലത്ത് വെച്ചുണ്ടായ കശപിശയും അടിപിടിയും പോലീസ് അറസ്റ്റിൽ കലാശിച്ചു. ഇന്ത്യക്കാർ ഉൾപ്പെട്ടവരാണ് അറസ്റ്റിലായതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
Advertisment
നാലു ഇന്ത്യക്കാരെയും ബംഗ്ലാദേശുകാരെയും കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരെ നിയമാനുസൃതമായ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ചോദ്യം ചെയ്യല്‍ ഉൾപ്പെടയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പ്രതികളെ പ്രോസിക്യൂഷന് കൈമാറിയത്.
പൊതുയിടങ്ങളിൽ സംഘം ചേർന്ന് അടിപിടിയുണ്ടാക്കിയതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പോലീസ് ഇടപെടലും അറസ്റ്റും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us