New Update
/sathyam/media/media_files/2025/02/14/SEVH1b2rRElXB4KbuSNT.jpg)
റിയാദ്: അറബികൾക്ക് ഏറെ പ്രിയപ്പെട്ടവയാണ് ഫാൽക്കൺ പക്ഷികൾ. ലക്ഷക്കണക്കിന് റിയാൽ വില വരും ഫാൽക്കൺ പക്ഷികൾക്ക് . ഇവയുടെ സൗന്ദര്യവും കഴിവുകളും പ്രദർശനത്തിലൂടെ തെളിയുമ്പോഴാണ് പക്ഷികൾക്ക് അറബികളുടെ ഇടയിൽ മോഹവില ഉണ്ടാവുന്നത്.
Advertisment
മരുഭൂമിയിലെ യാത്രകളിൽ അറബികൾ ഫാൽക്കൺ പക്ഷികളെ കൂടെ കൊണ്ടുപോകാറുണ്ട്. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ പക്ഷികളുടെ പ്രദർശന മത്സരങ്ങൾ നടത്താറുണ്ട്. വിജയികൾക്ക് ലക്ഷക്കണക്കിന് റിയാലുകളാണ് നൽകുന്നത്.
പല അറബ് രാജ്യങ്ങളിലും ദേശീയ പക്ഷികളുടെ വിഭാഗത്തിൽ ഫാൽകൻ പക്ഷികൾ മുന്നിലുണ്ട്. രാജകുടുംബങ്ങളുടെയും ഗോത്ര വർഗ്ഗക്കാരുടെയും ആഡംബരങ്ങളുടെ ഉദാഹരണങ്ങളിൽ ഒന്നാണ് ഫാൽക്കൺ പക്ഷികൾ. വിദേശ ട്രെയിനർമാരെ വെച്ച് പ്രത്യേക പരിശീലകരും ഡോക്ടർമാരെ ഉൾപ്പെടെ വെച്ചാണ് ചിലർ ഈ പക്ഷിയെ വളർത്താറുള്ളത്.